‘പാട്ടോളാം’ പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: ഐ ഇവന്റ്സ് സംഘടിപ്പിക്കുന്ന അഹ്മദ് അൽ മഗ്‌രിബി- ഗ്രാൻഡ് പാട്ടോളാം 2026-ന്റെ പോസ്റ്റർ പ്രകാശനം ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടിയുമായ സുരഭി ലക്ഷ്മി നിർവഹിച്ചു.
ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, അഹ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി എന്നിവർ പോസ്റ്റർ ഏറ്റുവാങ്ങി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുവൈത്ത് കൺട്രി ഹെഡ് അഫ്സൽ ഖാൻ, അമാനുള്ള ലാംകോ സ്റ്റീൽസ്, പ്രോഗ്രാം ഡയറക്ടർ റംഷി, ഉസാമ, അമാനുള്ള, ഷാഫി എറണാകുളം, റാഷിദ് എറണാകുളം, ഷാഹുൽ ബേപ്പൂർ, കെ.വി.ഷാജി, അഷ്‌റഫ് ചേറോട്ട്, മൊയ്തു സയൂഫ്, അബ്രോസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് അഹ്മദിയിലെ ടി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പാട്ടോളാം സംഗീത സദസ്സ്. സിനിമാതാരം അനുശ്രീ മുഖ്യാതിഥിയായി പങ്കെടുക്കും.
ഗായകരായ ഷാഫി കൊല്ലം, സലീം കോടത്തൂർ, ഫാസില ബാനു എന്നിവരടക്കം പതിമൂന്നോളം കലാകാരന്മാർ സംഗീതവിരുന്നിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.