നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം- കെ.എം.സി.സി

കുവൈത്ത് സിറ്റി: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പ്രീമിയത്തിൽ വരുത്തിയ വർധന പിൻവലിക്കണമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. 2025-ൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയപ്പോൾ പ്രീമിയം വർധിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. പ്രവാസികൾക്ക് ആശ്വാസമാകേണ്ട ക്ഷേമപദ്ധതി അധിക സാമ്പത്തിക ബാധ്യതയായി മാറുന്നത് നീതീകരിക്കാവതല്ല. പ്രതിദിനം ബില്യൺ കണക്കിന് വിദേശ നാണ്യം നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ ആരോഗ്യ പരിരക്ഷ സർക്കാറിന്റെ ബാധ്യതയാണ്.

പ്രവാസി പെൻഷൻ അനുവദിക്കുന്നതിൽ കാല താമസം നേരിടുന്ന വിഷയത്തിലും സർക്കാറിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നും ആവശ്യപ്പെട്ടു. കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Norka Care Insurance Premium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.