നൗഷാദ് അസോസിയേഷൻ സ്ഥാപകദിനാഘോഷത്തിൽ കുവൈത്തിലെ അംഗങ്ങൾ കേക്ക് മുറിക്കുന്നു

നൗഷാദ് അസോസിയേഷൻ സ്ഥാപകദിനാഘോഷം

കുവൈത്ത് സിറ്റി: കുവൈത്തിലെ നൗഷാദ് അസോസിയേഷൻ അംഗങ്ങൾ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിലും ജി.സി.സിയിലും നടന്ന ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തി കേക്ക് മുറിച്ച് അംഗങ്ങൾ ആഘോഷ ഭാഗമായി. ഫർവാനിയ ഗ്രീൻ പെപ്പർ ഹോട്ടലിൽ നടന്ന ചടങ്ങിൽ കൊടുവള്ളി നൗഷാദ് അധ്യക്ഷത വഹിച്ചു. നീലേശ്വരം നൗഷാദ് ഖിറാഅത്ത് നടത്തി.

എക്സിക്യൂട്ടീവ് അംഗങ്ങളായ നീലേശ്വരം നൗഷാദ് സാഹിബ്, ആയാട്ടു നൗഷാദ് വില്ലേജ് മുക്ക് നൗഷാദ് എന്നിവർ ആശംസ നേർന്നു. സെക്രട്ടറി ശാസ്താംകോട്ട നൗഷാദ് സ്വാഗതവും ആയാട്ടു നൗഷാദ് നന്ദിയും പറഞ്ഞു. കുവൈത്ത് നൗഷാദ് അസോസിയേഷൻ കേരളത്തിൽ സംഘടിപ്പിച്ച വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചടങ്ങിൽ വിശദീകരിച്ചു. രണ്ടത്താണി പാലിയേറ്റീവ് കെയർ യൂണിറ്റിന് നെബുലൈസർ യൂണിറ്റ്, പടിഞ്ഞാറ്റക്കര കാർമൽ സ്നേഹനിലയത്തിലെ അന്തേവാസികൾക്ക് പ്രഭാതഭക്ഷണം, കൊട്ടുകാട് ഹിഫ്ള് കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം എന്നിവ വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Naushad Association Foundation Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.