പൽപക്- മെട്രോ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പിൽ സക്കീർ ഹുസൈൻ സംസാരിക്കുന്നു
പൽപക്- മെട്രോ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തും (പൽപക്) മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. ഫഹാഹീലിലെ മെട്രോ മെഡിക്കൽ സെന്ററിൽ ക്യാമ്പ് പൽപക് പ്രസിഡൻ്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശിവദാസ് വാഴയിൽ, രക്ഷാധികാരി പി.എൻ.കുമാർ, ഉപദേശക സമിതി അംഗം മനോജ് പരിയാനി, മെട്രോ മെഡിക്കൽ കോർപ്പറേറ്റ് മാർക്കറ്റിംങ്ങ് ഹെഡ് ബഷീർ ബാത്ത എന്നിവർ ആശംസ നേർന്നു.
സാമൂഹിക വിഭാഗം സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ രാജേഷ് ബാലഗോപാൽ നന്ദിയും പറഞ്ഞു. ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും അത്യാധുനിക പരിശോധന സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. വനിത വേദിയുടെ നേതൃത്വത്തിൽ വനിതകൾക്കായി സ്തനാർബുദ മെഡിക്കൽ പരിശോധനയും നടത്തി. ഇരുന്നുറിൽപരം പ്രവാസികളാണ് മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.