ലഹരി വസ്തുക്കളുമായി അഞ്ചുപേർ പിടിയിൽ

കുവൈത്ത് സിറ്റി: ലഹരിമരുന്നുകളും മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തുക്കളുമായി നാല് വ്യത്യസ്ത കേസുകളിൽ അഞ്ച് പേർ പിടിയിൽ. 60 ഗ്രാം കൊക്കെയ്ൻ, 50 ഗ്രാം ഷാബു (മെത്താംഫെറ്റമൈൻ), ലഹരി ലായനിയിൽ മുക്കിയ 45 കടലാസുകൾ, 10 ക്യാപ്റ്റഗൺ ഗുളികകൾ, രണ്ട് ത്രാസുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

സ്വന്തം ഉപയോഗത്തിനും വിൽപ്പനക്കുമായാണ് പിടിയിലായവർ ഇവ സൂക്ഷിച്ചിരുന്നത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    
News Summary - 5 people arrested with drug products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.