ഒ.ഐ.സി.സി ഇന്ദിരാഗാന്ധി അനുസ്മരണം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് ഇന്ദിരാഗാന്ധി അനുസ്മരണം ഫർവാനിയ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ കൺവീനറും ഗ്ലോബൽ കമ്മിറ്റി അംഗവുമായ വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ധീരവനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്നും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്ത പ്രധാനമന്ത്രിയായിരുന്നു അവരെന്നും അദ്ദേഹം അനുസ്മരിച്ചു.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ റെജി കോരുത് രവിചന്ദ്രൻ ചുഴലി, വനിത വിഭാഗം ചെയർപേഴ്സൺ ഷെറിൻ ബിജു കടവിൽ, കൾച്ചറൽ കൺവീനർ നൗഷാദ്, കൃഷ്ണൻ കടലുണ്ടി, ജില്ല നേതാക്കളായ ജേക്കബ് ജോർജ്, ഹബീബ് റഹ്മാൻ, ഇസ്മായിൽ കൂനത്തിൽ, ശിവദാസൻ പിലാക്കാട്ട്,അൽ അമീൻ, കലേഷ് ബി പിള്ള അനിൽ ചീമേനി, മുകുന്ദൻ എന്നിവർ സംസാരിച്ചു.ഒ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.

Tags:    
News Summary - OICC Indira Gandhi Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.