ഇൻഫോക് -ശിഫ അൽ ജസീറ സ്തനാർബുദ ബോധവൽക്കരണ ക്ലാസ്

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ രോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും കൃത്യമായ പരിശോധനകളുടെയും പ്രാധാന്യം വിശദീകരിച്ചു.

ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ഹെഡ് ഓഫ് മാർക്കറ്റിംഗ് മോണ ഹസൻ സ്വാഗതം പറഞ്ഞു. ഡോ.ആദിത്യ രാജേന്ദ്രൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ.പുഷ്പലത സ്തനപരിശോധനയുടെ ആവശ്യകതയും ശരിയായ പരിശോധനാരീതിയും പരിചയപ്പെടുത്തി. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം കൈമാറി.

ശിഫ അൽ ജസീറ ഓപ്പറേഷൻസ് മാനേജർ വിജിത്ത് വി നായർ, നൈമ അയ്യൂബ്, ഷാജഹാൻ, ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ, ജോ.സെക്രട്ടറി നിസ്സി മാത്യു, സെൻട്രൽ റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.

Tags:    
News Summary - INFOC - Shifa Al Jazeera Conduct Breast Cancer Awareness Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.