അൻവർ മസൂദിന് ‘മാമോ അലുംനി’ യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാമോ കോളേജ് ഗ്ലോബൽ അലുംനി കുവൈത്ത് ചാപ്റ്റർ സെക്രട്ടറി അൻവർ മസൂദിന് സംഘടന യാത്രയയപ്പ് നൽകി. ഫിൻതാസ് പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ അലുംനി പ്രവർത്തനങ്ങളിൽ അൻവർ മസൂദ് നൽകിയ സജീവ പങ്കാളിത്തവും സംഭാവനകളും അനുസ്മരിച്ചു.

സൗഹൃദവും സ്നേഹനിർഭരമായ ഓർമ്മകളും പങ്കുവെച്ച ചടങ്ങിൽ അംഗങ്ങൾ അദ്ദേഹത്തിന് ഭാവിജീവിതത്തിൽ എല്ലാവിധ വിജയവും സന്തോഷവും ആശംസിച്ചു. ജനറൽ സെക്രട്ടറി കെ.പി.എ.റഹ്മാൻ, ടി.കെ.ട്രഷറർ അസീസ്, സെക്രട്ടറി കെ.ടി.ഷൗബിന, എക്സിക്യൂട്ടീവ് അംഗങ്ങളായ സുഹറബി, മൻസൂർ, അഷ്റഫ് കൊടുവള്ളി, ദാവൂദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അൻവർ മസൂദിന്, ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് കീലത്ത് സ്നേഹോപഹാരം കൈമാറി. കുവൈത്തിലുള്ള മാമോ കോളേജ് പൂർവ വിദ്യാർഥികൾ 55025250, 95560667 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - 'MAMO Alumni' Accords Farewell to Anwar Masood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.