അനിശ്ചിതത്വം അവസാനിപ്പിക്കണം; കെ.ഡി.എൻ.എ
കുവൈത്ത് സിറ്റി: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കലുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും പുതിയ പ്രീമിയം നിരക്കുകളിലെ വർധനയും അടിയന്തരമായി പരിഹരിക്കണമെന്ന് കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് ആവശ്യപ്പെട്ടു.
പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമായിരുന്ന പദ്ധതിയുടെ തുടർച്ച സംബന്ധിച്ച് വ്യക്തതയില്ലാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, പ്രായം കൂടുന്നതിനനുസരിച്ച് പ്രീമിയത്തിൽ വലിയ വർധന ഏർപ്പെടുത്തിയ നടപടി ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ മുതിർന്ന പ്രവാസികൾക്ക് സാമ്പത്തിക ബാധ്യതയായി മാറുകയാണ്.
മുതിർന്ന പ്രവാസികൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നിലവിലെ നിരക്കുകൾ പുന:പരിശോധിച്ച് എല്ലാവർക്കും പ്രാപ്യമായ രീതിയിൽ പദ്ധതി തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കാനും ക്ഷേമനിധി ആനുകൂല്യങ്ങളും സാന്ത്വനം പദ്ധതിയുടെ സഹായങ്ങളും ലഭ്യമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.ഡി.എൻ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.