നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം: ഐ.എം.സി.സി
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ലോക കേരള സഭ വഴി കൊണ്ടുവന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം വർധന പിൻവലിക്കണമെന്ന് ഐ.എം.സി.സി കുവൈത്ത്. ഈ ആവശ്യം ഉന്നയിച്ചു ഐ.എം.സി.സി മുഖ്യമന്ത്രിക്കും കേരള സർക്കാരിനും നിവേദനം നൽകി.
പ്രവാസികൾക്ക് ഏറെ അനുകൂലമായിരുന്ന പദ്ധതിയായിരുന്നു നോർക്ക കെയർ. നിലവിലുള്ള രോഗങ്ങൾക്കു പോലും കവറേജ് ലഭിച്ചിരുന്ന പദ്ധതിയിൽ ഇപ്പോൾ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്നും നാലും ഇരട്ടി തുകയാണ് പ്രീമിയം കൂട്ടിയിരിക്കുന്നത്. ഇത് പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതി യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. പ്രീമിയം വർധനവ് അടിയന്തരമായി പിൻവലിച്ച് പഴയ നിരക്കിൽ പദ്ധതി തുടരണമെന്നും ഐ.എം.സി.സി കുവൈത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.