Posted On
date_range Updated On
date_range വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത്: ‘ശ്രാവണം' ഇന്ന്
കുവൈത്ത്‌സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യ.എം.സി) കുവൈത്ത് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം-കേരള പിറവി ദിനാഘോഷവും വെള്ളിയാഴ്ച നടക്കും. ഫഹാഹീല്‍ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തില്‍ 'ശ്രാവണം- 2026' എന്ന പേരില്‍ രാവിലെ പത്ത് മുതലാണ് പരിപാടി.
ഈ വര്‍ഷം 10-12 ക്ലാസുകളില്‍ വിജയിച്ച അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള മെമെന്റോ, ഡബ്ല്യു.എം.സി കേരള പിറവിയോടെ അനുബന്ധിച്ച് നടത്തിയ റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ ചടങ്ങിൽ കൈമാറും. തിരുവാതിര, സെമി ക്ലാസിക്കല്‍ ഡാന്‍സുകള്‍, തുടങ്ങി വിവിധയിനം കലാപരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.