കെ.കെ.ഐ.സി ഉംറ സംഘത്തിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
കുവൈത്ത്‌സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ ഹജ്ജ് ഉംറ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഉംറ സംഘത്തിന് ഫർവാനിയയിൽ യാത്രയപ്പ് നൽകി.
കുവൈത്തിൽ എത്തിയ വിസ്‌ഡം ഇസ്‌ലാമിക്ക് ഓർഗനൈസേഷൻ സ്റ്റുഡന്റസ് വിഭാഗം സംസ്ഥാന പ്രസിഡന്റ് ശമീൽ മഞ്ചേരി ഉംറ യാത്ര പോകുന്നവർക്കായി ഉൽബോധന ക്ലാസ് നടത്തി. കെ.കെ.ഐ.സി വൈസ് പ്രെസിഡന്റ് സി.പി.അബ്ദുൽ അസീസ്, ഹജ്ജ് ഉംറ സെക്രട്ടറി മെഹബൂബ് കാപ്പാട്, സോഷ്യൽ വെൽഫെയർ സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട്, പബ്ലിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ മജീദ് എന്നിവർ സന്നിഹിതരായിരുന്നു. മുസ്തഫ സഖാഫിയുടെ നേതൃത്വത്തിലാണ് ഉംറ സംഘം യാത്രതിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.