കെ.കെ.എം.എ വാർഷിക വിളംബര സമ്മേളനത്തിൽ അംഗങ്ങൾ
കെ.കെ.എം.എ 25ാം വാർഷിക വിളംബരവും ആദരവും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) 25-ാം വാർഷിക വിളംബര സമ്മേളനവും, മികച്ച പ്രവർത്തനം കാഴ്ച വെച്ച പ്രവർത്തകർക്കുള്ള ആദരവും മംഗഫ് നജാത് സ്കൂളിൽ നടന്നു. പ്രസിഡണ്ട് റഫീഖ്.കെ.സി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അക്ബർ സിദ്ധിഖ് ഉദ്ഘാടനവും വിളംബര വീഡിയോ ലോഞ്ചിങും നിർവഹിച്ചു. ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ കൺവീനർ നവാസ് കാദിരി, കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ഒ.പി ഷറഫുദീൻ, കേന്ദ്ര വൈസ് പ്രസിഡന്റ് അഹ്മദ് കല്ലായി എന്നിവർ വിവിധ പദ്ധതികൾ വിശദീകരിച്ചു.
അബ്ദുൽ കലാം മൗലവി പ്രാർത്ഥന നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി എം.പി. സുൽഫിഖർ സ്വാഗതവും മുനീർ കുനിയ നന്ദിയും പറഞ്ഞു. 10 വീടുകളുടെ നിർമാണം, പ്രധാന ശസ്ത്രക്രിയക്ക് 10 പേർക്ക് സാമ്പത്തിക സഹായം, 100 പേർക്ക് എല്ലാ മാസവും മരുന്ന് സഹായം, കുട്ടികൾക്ക് റീഹാബിലേഷനും സംരംഭങ്ങൾ തുടങ്ങാനും സഹായം, വിദ്യാർഥികൾക്ക് ട്രെയിനിങ് കോഴ്സുകൾക്ക് സഹായം, കിണർ, കുഴൽ കിണർ നിർമാണ സഹായം, 1000 പേർക്ക് ഡയാലിസിസ് സഹായം എന്നിവയാണ് വാർഷികത്തിടനുബന്ധിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന ജീവ കാരുണ്യ പദ്ധതികൾ. എ.ടി.നൗഫൽ, നയീം കാദിരി, അഹ്മദ് കല്ലായി, ടി.ഫിറോസ്, ബി.എം.ഇക്ബാൽ, കെ.സി അബ്ദുൽ കരീം, ഹാരിസ്.പി.എം, സി.എം.അഷ്‌റഫ്, അബ്ദുല്ല വാവാട്, മൊയ്‌തീൻ കുട്ടി, ഇ.ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. ഷംസീർ നാസർ അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.