ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി നേതാക്കൾ വാർത്താസമ്മേളനത്തിൽ

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡെക്‌സ് ഹൊറൈസണ്‍ 2026 ഡെലിഗേറ്റ് സമ്മിറ്റും നാഷനല്‍ കോണ്‍ഫറന്‍സും നവംബര്‍ ഒന്നിന്​ ഞായറാഴ്ച ദുബൈ അല്‍ ബറാഹയിലെ വിമന്‍സ് അസോസിയേഷന്‍ ഹാള്‍ (പി.എ. ഇബ്രാഹിം ഹാജി സ്‌ക്വയർ) നടക്കും. അറബ് പ്രമുഖര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, വ്യവസായ പ്രമുഖര്‍, മുസ്‌ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

രാവിലെ എട്ടുമണിക്ക്​ ഡെലിഗേറ്റ് സമ്മിറ്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന്​ നടക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാഷനല്‍ കോണ്‍ഫറന്‍സില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. യു.എ.ഇ കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കരക്ക് ഓര്‍ഗനൈസേഷന്‍ പ്രൈഡ് അവാര്‍ഡ്, ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് വിഷനറി എന്‍റര്‍പ്രണര്‍ അവാര്‍ഡ്, പി.എ. സല്‍മാന്‍ ഇബ്രാഹിമിന് ലെഗസി ഓഫ് എജുക്കേഷന്‍ ആന്‍ഡ് സോഷ്യൽ ഇംപാക്ട് അവാര്‍ഡ്, ബഷീര്‍ കിന്നിംഗാറിന് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഐക്കണ്‍ അവാര്‍ഡ് എന്നിവ സമ്മാനിക്കും. കാസര്‍കോട് ജില്ലയില്‍നിന്ന് ചരിത്രവിജയം നേടിയ യു.ഡി.എഫ് എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം. അഷ്‌റഫ്, സന്ദീപ് വാര്യർ എന്നിവർക്ക്​ സ്വീകരണം നല്‍കും.

ജില്ലയിലെ വിവിധ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങളിലെ ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരുമുള്‍പ്പെടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 600ലധികം പ്രതിനിധികള്‍ ഡെലിഗേറ്റ് സമ്മിറ്റില്‍ പങ്കെടുക്കും. നാല് സെഷനുകളിലായി നടക്കുന്ന പരിശീലന പരിപാടിയിലൂടെ പ്രതിനിധികളുടെ നേതൃത്വശേഷിയും സംഘടനാ മികവും വര്‍ധിപ്പിക്കുക, സമകാലിക വിഷയങ്ങളില്‍ അറിവും കാഴ്ചപ്പാടും വളര്‍ത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പ്രമുഖ വാഗ്മികളും മോട്ടിവേറ്റീവ് സ്പീക്കര്‍മാരുമായ ഡോ. റാശിദ് ഗസാലി, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, പി.എം.എ. ഗഫൂര്‍, ശരീഫ് കുറ്റൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

നാഷനല്‍ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഇ. അബ്ദുല്‍ ഗഫൂര്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ. അബ്ദുറഹ്മാന്‍, കാസര്‍കോട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്‍റ്​ എന്‍.എ. നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി പി.എം. മുനീര്‍ ഹാജി, ജില്ലാ ട്രഷറര്‍ കെ.ഇ.എ. ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോല്‍ക്കളി, ദഫ് മുട്ട്, അറബിക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

യു.എ.ഇയുടെ 2026ലെ ‘ഇയര്‍ ഓഫ് ഫാമിലി’ ആശയത്തിന്‍റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യവും സാമൂഹിക ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടിയായും ദേശീയ സമ്മേളനം ശ്രദ്ധേയമാകും. കഴിഞ്ഞ വർഷം ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025’ന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ലീഡെക്സ് ഹൊറൈസൺ ഡെലിഗേറ്റ് സമ്മിറ്റും നാഷണൽ കോൺഫറൻസും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്​യ തളങ്കര​, ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല പ്രസിഡന്‍റ്​ സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ്, ട്രഷറർ ഡോ. ഇസ്മായിൽ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി,​ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ​, മീഡിയ വിങ് ചെയർമാൻ പി.ഡി. നൂറുദ്ദീൻ, കെ.പി. അബ്ബാസ്‌ കളനാട്‌, അഷറഫ്‌ ബായാർ, ഫൈസൽ മുഹ്സിൻ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Kasaragod KMCC Leedex Horizon to be in Dubai on November 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.