കല കുവൈത്ത് കാവ്യ ചർച്ച ട്രഷറർ പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കല കുവൈത്ത് അബുഹലിഫ മേഖല; കവിത ദൃശ്യാവിഷ്കാരവും ചർച്ചയും

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അബുഹലിഫ മേഖല കമ്മിറ്റി നേതൃത്വത്തിൽ നാറാണത്ത് ഭ്രാന്തൻ കവിതയുടെ ദൃശ്യാവിഷ്കാരവും കാവ്യ ചർച്ചയും സംഘടിപ്പിച്ചു. മെഹബൂല കല സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുധിൻ കുമാർ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് സാഹിത്യ വിഭാഗം സെക്രട്ടറി മണിക്കുട്ടൻ കോന്നി ആശംസ നേർന്നു.

നാറാണത്ത് ഭ്രാന്തൻ കവിതയുടെ ആലാപനവും ദൃശ്യാവിഷ്കാരവും വ്യത്യസ്ത അനുഭവം ആയി. തുടർന്ന് ചർച്ചയും നടന്നു. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം മോഡറേറ്റർ ആയിരുന്നു. മേഖല സെക്രട്ടറി ഷിജിൻ സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം രജീഷ് മോസ്കോ നന്ദിയും പറഞ്ഞു.

Tags:    
News Summary - kala Kuwait Abu Khalifa Region Poetry Visualization and Discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.