ജി.എസ്.എസ് കുടുംബാംഗങ്ങൾ ആഗോള ദൈവദശക പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളാകുന്നു 

ജി.എസ്.എസ് ‘ഒരു ലോകം ഒരു പ്രാർത്ഥന’ ആഗോള ദൈവദശക ആലാപനത്തിൽ പങ്കാളികളായി

മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) കുടുംബാംഗങ്ങൾ ആഗോള ദൈവദശക പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായി. 2026 ഒക്ടോബർ 25 ഞായറാഴ്ച ബഹ്റൈൻ സമയം വൈകിട്ട് 4:45-നായിരുന്നു ചടങ്ങ്.

ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ജർമ്മനി സംഘടിപ്പിച്ച "ഒരു ലോകം ഒരു പ്രാർത്ഥന" ദൈവദശക ആലാപനത്തോടനുബന്ധിച്ചാണ് സൊസൈറ്റി ഹാളിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനും സഹോദര്യത്തിനുമായി സംഘടിപ്പിച്ച ഈ ആഗോള പ്രാർത്ഥനാ യജ്ഞത്തിൽ ജി.എസ്.എസ് കുടുംബാംഗങ്ങൾ ഒന്നടങ്കം പങ്കുചേർന്നു. ഗുരുദേവ സന്ദേശങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്ന ഇത്തരം മഹത്തായ സംരംഭങ്ങളിൽ പങ്കാളികളാകാൻ സാധിച്ചതിൽ സൊസൈറ്റി ഭരണസമിതിയും അംഗങ്ങളും സന്തോഷം രേഖപ്പെടുത്തി. ‎ ‎ ‎

Tags:    
News Summary - GSS participates in the ‘One World, One Prayer’ global Decade of God singing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.