സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ‘ഡാണ്ടിയ നൈറ്റ്' ഒക്ടോബർ 29-ന്

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന " ഡാണ്ടിയ നൈറ്റ്" ഒക്ടോബർ 29 വ്യാഴാഴ്ച രാത്രി 7:30 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. പ്രശസ്ത ഡിസ്ക് ജോക്കിയായ ഡി.ജെ സാവിയോ അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം.

ദുബൈ എക്സ്പോ, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്, ഇന്ത്യൻ പ്രീമിയർ ലീഗ്, സൂപ്പർസോണിക് ഫെസ്റ്റിവൽ തുടങ്ങി നിരവധി ദേശീയ-അന്തർദേശീയ വേദികളിൽ സംഗീത വിരുന്നൊരുക്കിയിട്ടുള്ള പ്രമുഖ ഡി.ജെയാണ് സാവിയോ. ആഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവൽ ഡാൻസ് പെർഫോമൻസ്, മികച്ച ഗ്രൂപ്പ് പ്രകടനത്തിനുള്ള മത്സരം, ജൂനിയർ-സീനിയർ വിഭാഗങ്ങൾക്കായുള്ള കോസ്റ്റ്യൂം മത്സരം, ബെസ്റ്റ് കപ്പിൾ, സ്പോട്ട് ഗിഫ്റ്റുകൾ അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾഎന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകളും ചടങ്ങിനെ കൂടുതൽ മനോഹരമാക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ എന്നിവർ അറിയിച്ചു. വൈസ് പ്രസിഡന്റ് ദേവദാസ് കുുന്നത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി പരിപാടികൾക്ക് മേൽനോട്ടം വഹിക്കും.

Tags:    
News Summary - ‘Dandiya Night’ organized by Samajam Women’s Forum on October 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.