എസ്.എൻ.സി.എസ് ചിൽഡ്രൻസ് വിങ് 2026-27 ഉദ്ഘാടനവും ഉദ്ഘാടന പരിപാടിയിൽനിന്ന്

എസ്.എൻ.സി.എസ് ചിൽഡ്രൻസ് വിങ് 2026-27 ഉദ്ഘാടനവും സാംസ്കാരിക സന്ധ്യയും സംഘടിപ്പിച്ചു

മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ചിൽഡ്രൻസ് വിങ് 2026-27 പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. മുഖ്യാതിഥി ബി.എഫ്.സി മാർക്കറ്റിംഗ് വിഭാഗം തലവൻ അനൂപ് പ്രസന്നകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചിൽഡ്രൻസ് വിങ് കൺവീനർമാരായ അമൃത അമ്പിളി സ്വാഗതവും അക്ഷയ് പ്രസാദ് ആമുഖ പ്രസംഗവും നടത്തി.  ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ സംസാരിച്ചു. ശ്രേയ ശ്രീകാന്ത് മുഖ്യ അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഗൗരി നവീൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - SNCS Children's Wing organizes 2026-27 inauguration and cultural evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.