കെ.പി.എ എജുക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡിന്റെ ആറാമത് എഡിഷൻ 2026-ലെ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചു.

ബഹ്‌റൈനിലും കേരളത്തിലുമായി പഠിച്ച 37 വിദ്യാർഥികളാണ് ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച വിദ്യാർഥികളും കേരളത്തിൽ പഠിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സ് നേടിയ കൊല്ലം സ്വദേശി 8 വയസ്സുള്ള ഫെല്ലാ മെഹകിനെയും ചടങ്ങില്‍ ആദരിച്ചു.

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ മുഖ്യ പ്രഭാഷണവും, വെബ്‌മീ സി.ഇ.ഒ ഹർഷ ശ്രീഹരി പ്രചോദനാത്മക പ്രഭാഷണവും നടത്തി. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ചിൽഡ്രൻസ് പാർലമെന്റ് ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു നന്ദിയും രേഖപ്പെടുത്തി. ചിൽഡ്രൻസ് പാർലമെന്റ് എക്സിക്യൂട്ടീവ് അംഗം മാസ്റ്റർ അർഫാൻ അബ്ദുൽ സലിം ആശംസകൾ അറിയിച്ചു.

Tags:    
News Summary - KPA Education Excellence 2026 Awards presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.