ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്

സൗജന്യ മെഡിക്കൽ ക്യാമ്പുമായി ലൈറ്റ്സ് ഓഫ് കൈൻഡ്നസ്

മനാമ: അൽ ഹിലാൽ മെഡിക്കൽ സെന്ററും ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സോഷ്യൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ 350-ലധികം തൊഴിലാളികൾക്ക് സൗജന്യ ചടങ്ങിൽ പ്രമുഖ സാമൂഹിക നേതാക്കളായ ഡോ. ഗോപിനാഥൻ, ബിജു ജോർജ്ജ്, എസ്.എം. പിള്ള, മൊയ്തീൻ ഹാജി, സലിം തയ്യിൽ, ഇർഷാദ് കുഞ്ഞുകനി, ബദ്‌റുദ്ദീൻ പൂവാർ, അൻവർ ശൂരനാട്, പാപ്പിയ ഗുഹ, ശ്രീരാജ് രാജൻ, സക്കീർ ഹുസൈൻ, സിബി കൈതാരത്ത് എന്നിവർ പങ്കെടുത്തു.

അൽ ഹിലാൽ പ്രതിനിധികളായ പ്രീതം ഷെട്ടി, ഡോ. ശ്രീലക്ഷ്മി എസ്. ആർ, ഷിജിൻ വി. രാജു എന്നിവരും, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ശക്തിവേൽ, മുഹമ്മദ് യൂസഫ്, മിറിൽ ജോർജ്ജ്, ആയിഷ നിഹാര, അഫ്രിൻ യൂസഫ്, ആമിന സുലൈഹ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്യാമ്പിന്റെ ഭാഗമായി ഡോ. ശ്രീലക്ഷ്മി എസ്. ആർ, ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. മികച്ച സാമൂഹിക സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച സർദാർ അമീർ അലി, ഫസലു റഹ്മാൻ മൂച്ചിക്കൽ എന്നിവരെ ചടങ്ങിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ആദരിച്ചു.

Tags:    
News Summary - Lights of Kindness Organizes Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.