ഐ.സി.എഫ് സൽമാബാദ് റീജിയൻ ഹാദിയ സംഗമം സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് സൽമാബാദ് റീജിയൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്മെന്റ് ഹാദിയ വിമൻസ് അക്കാദമി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. പ്രവാസി സഹോദരിമാര്‍ക്ക് ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ ഒമ്പതാമത് എഡിഷൻ പഠനാരംഭത്തിന് മുന്നോടിയായി ഒരുക്കിയ സംഗമം ഐ.സി.എഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു.

സൽമാബാദ് സുന്നി സെന്ററിൽ നടന്ന സംഗമത്തിൽ റീജിയൻ പ്രസിഡന്‍റ് അബ്ദു റഹീം സഖാഫി സംസാരിച്ചു. ഹാദിയ അക്കാദമിയുടെ എട്ടാമത് എഡിഷൻ പരീക്ഷകളിലെ ഉന്നത വിജയികളെയും ഹാദിയ ക്വിസ്സ് മത്സര വിജയികളെയും സംഗമത്തിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. അബ്ദുല്ല രണ്ടത്താണി, ഹാഷിം ബദറുദ്ധീൻ, അമീറലി ആലുവ, യൂനുസ് മുടിക്കൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - ICF Salmabad Region organized Hadiya Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.