Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി: മുട്ടമ്പലം ജേതാക്കൾ
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയിൽ നെല്ലിക്കൽ ടീമിനെ പരാജയപ്പെടുത്തി മുട്ടമ്പലം ടീം ജേതാക്കൾ ആയി. വിജയികൾക്ക് ചേരിയിൽ സി. ഡി. പുരുഷോത്തമൻ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് കോയിത്തറ കെ. എ. എബ്രഹാം മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാർക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.