ക്രിക്കറ്റ് ടൂർണമെന്റിൽ അനന്തപുരി അസോസിയേഷന് കിരീടം

മനാമ: ഹോപ്പ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ അൽ അഹ്ലി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ അനന്തപുരി അസോസിയേഷൻ ജേതാക്കളായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മികച്ച ടീം പ്രകടനവും ഒത്തൊരുമയും കാഴ്ചവെച്ചാണ് അനന്തപുരി അസോസിയേഷൻ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച കായികമികവ് പ്രകടിപ്പിച്ചു. വിജയികളായ അനന്തപുരി അസോസിയേഷൻ ടീമിനെ ഭാരവാഹികളും അംഗങ്ങളും അഭിനന്ദിച്ചു. ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ച ഹോപ്പ് ബഹ്റൈൻ സംഘാടകരെയും ടീം നന്ദി അറിയിച്ചു.  കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനുള്ള ഇത്തരം പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Ananthapuri Association wins the cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.