‘സ്നേഹപൂർവ്വം പത്തനംതിട്ട’ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ

മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ല രൂപീകരണത്തിന്റെ നാൽപ്പത്തി നാലാമത് വാർഷികവും, കേരളം രൂപീകരിച്ചതിന്റ സപ്തതി ആഘോഷവും സ്നേഹപൂർവ്വം പത്തനംതിട്ട എന്ന പേരിൽ ഒക്ടോബർ 6 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടത്തുമെന്ന് സംഘടക സമതി അറിയിച്ചു. പത്തനംതിട്ട ജില്ല കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന പ്രവാസി സംഗമത്തിൽ പ്രമുഖ ഗായകനും, കോമഡി സ്കിറ്റ് അവതാരകനും, ടി വി ഷോ കളിൽ സ്ഥിരം താരവുമായ രാജേഷ് അടിമാലിയുടെ നേതൃത്വത്തിൽ കലാപരിപാടികളും ഉണ്ടാകും. ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കുടുംബ സംഗമവും അബിൻ വർക്കി എം.എൽ.എയുടെ നേതൃത്വത്തിൽ ആറന്മുള മണ്ഡലത്തിൽ നടത്തുന്ന എം.എൽ.എ കെയർ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും, ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ആദരവും പരിപാടിയിൽ നടത്തുമെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ, ജില്ല ജനറൽ സെക്രട്ടറി ശോഭ സജി പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി തോമസ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - OICC Pathanamthitta Anniversary Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.