ഗൾഫ് മലയാളി ഫെഡറേഷൻ പുതിയ ജി.സി.സി നേതൃത്വത്തെ തെരഞ്ഞെടുത്തു
മനാമ: പ്രവാസി മലയാളികളുടെ ക്ഷേമം, സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി കൂട്ടായ്മയായ ഗൾഫ് മലയാളി ഫെഡറേഷന്റെ (ജി.എം.എഫ്) 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ജി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ബഷീർ അമ്പലായി (ബഹ്റൈൻ) പ്രസിഡന്റ്, ജയൻ കൊടുങ്ങല്ലുര്‍ (സൗദി അറേബ്യ) ജനറൽ സെക്രട്ടറി, ട്രഷറര്‍ സുനിൽ മാക്കർ (ഖത്തർ), അഫ്സൽ കണ്ണൂർ (സൗദി അറേബ്യ) ജി.സി.സി കോർഡിനേറ്റര്‍ എന്നിവരെയും തിരഞ്ഞെ ടുത്തു. റാഫി പാങ്ങോട് (സൗദി അറേബ്യ) ആണ് സംഘടനയുടെ ഫൗണ്ടർ ചെയർമാൻ. സലിം (ഖത്തർ), അലക്സ് ബേബി (ബഹ്റൈൻ) വൈസ് പ്രസിഡന്റുമാർ. കെ. വി. അജേഷ് (ബഹ്റൈൻ), ഫജ്റുദ്ദീൻ മൂപ്പൻ (ദുബൈ) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. കമാൽ പാഷ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷാധികാരികൾ. വനിതാ കോർഡിനേറ്ററായി കമര്‍ബാനു വലിയകത്തിനെയും (സൗദി അറേബ്യ), ലീഗൽ അഡ്വൈസറായി അഡ്വ. ആർ. മുരളീധരനെയും (കേരളം) തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘടനയുടെ ചാരിറ്റി കൺവീനർമാരായി പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി (ദുബൈ), നാസർ മാനു (ദുബൈ), അബ്ദുൽ അസീസ് പവിത്ര (സൗദി അറേബ്യ) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്ററായി കാസിം പാടത്തായിയും (ബഹ്റൈൻ), മീഡിയ അഡ്വൈസര്‍ വേണു പരമേശ്വരന് (കേരളം).
'സേവനം, സൗഹൃദം, കാരുണ്യം, ഐക്യം' എന്ന മുദ്രാവാക്യമുയർത്തി പ്രവാസികൾക്കിടയിൽ ജീവകാരുണ്യ–ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.