‘ഭൂമിക ബഹ്‌റൈൻ’ സാംസ്കാരിക സന്ധ്യ നവംബർ 5ന്

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ‘ഭൂമിക ബഹ്‌റൈൻ’ സംഘടിപ്പിക്കുന്ന സംവാദ സന്ധ്യയും നോവൽ ചർച്ചയും വ്യാഴാഴ്ച രാത്രി 8 മണിക്ക് അദ്‌ലിയയിലെ ഓറ ആർട്സ് സെന്ററിൽ വെച്ച് നടക്കും. പ്രശസ്ത സിനിമാ-സാഹിത്യ നിരൂപകനും സംവിധായകനുമായ ഡോ. വി. രാജകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംവദിക്കും. ഇതോടൊപ്പം ബഹ്‌റൈനിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഇ. എ. സലിം രചിച്ച ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിനെക്കുറിച്ചുള്ള സംവാദവും ആസ്വാദന ചർച്ചയും നടക്കും. മുഴുവൻ കലാ-സാഹിത്യ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - Bhumika Bahrain Cultural Evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.