Posted On
date_range Updated On
date_range ആന്റണി പയ്യപ്പിള്ളിയുടെ നിര്യാണത്തിൽ കെ.സി.എ അനുശോചിച്ചു
മനാമ: കെ.സി.എ സ്ഥാപക ട്രഷറർ ആന്റണി പയ്യപ്പിള്ളിയുടെ നിര്യാണത്തിൽ കേരള കാത്തോലിക് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കെ.സി.എ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് ലിയോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.സി.എയുടെ വളർച്ചയിൽ ആന്റണി പയ്യപ്പിള്ളിയുടെ പങ്ക് അംഗങ്ങൾ അനുസ്മരിച്ചു. മുതിർന്ന അംഗങ്ങളായ എബ്രഹാം ജോൺ, രാജു പി ജോസഫ്, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, ട്രഷറർ നിക്സൺ വർഗീസ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റു അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. മെമ്പർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി നന്ദി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.