ഓണാഘോഷം സംഘടിപ്പിച്ച് വി.ഒ.ടി; കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു

മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം (വി.ഒ.ടി) ബഹ്റൈൻ ഫോറത്തിന്റെ ഓണാഘോഷമായ "ഒരുമയോടെ ഒരോണം – സീസൺ 2" കെ.സി.എ ഹാളിൽ നടന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം തെളിയിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ട്രിവാൻഡ്രം ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വിനീഷ് ശിവദാസൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പരിപാടിയുടെ കൺവീനറുമായ സെൻ ചന്ദ്രബാബു ആശംസകൾ നേർന്നു. വർഗീസ് കാരക്കൽ, മിഥുൻ മോഹൻ, ഇ.വി. രാജീവൻ എന്നിവരും ആശംസകൾ അർപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ഓണസദ്യയിൽ അംഗങ്ങളും കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടെ ആഘോഷവേദിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി. ആശംസകൾ അർപ്പിച്ചു. ഒ.ഐ.സി.സി. ബഹ്റൈൻ ചെയർമാൻ രാജു കല്ലുംപുറത്തിന്റെ നേതൃത്വത്തിൽ സംഘടനയുടെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

മുൻ രക്ഷാധികാരിയായിരുന്ന അന്തരിച്ച ഡോ. പി.വി. ചെറിയാന്റെ സ്മരണാർഥം ഏർപ്പെടുത്തിയ "ഡോ. പി.വി. ചെറിയാൻ മെമ്മോറിയൽ സ്കോളേഴ്സ് അവാർഡും", "എവർ റോളിങ് ട്രോഫിയും" ചടങ്ങിൽ വിതരണം ചെയ്തു. 

Tags:    
News Summary - Bahrain Onam Festival Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.