ബഹ്‌റൈനിൽ ഫെഡിന്റെ ഓണാഘോഷം 2026 വർണാഭമായി

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് സംഘടിപ്പിച്ച ഓണാഘോഷം 2026 മനാമയിലെ ബി.എം.സി ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ആഘോഷത്തിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ഫെഡ് പ്രസിഡന്റ് സ്റ്റീവൻസൺ മെൻഡസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു, ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഫെഡിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും പ്രവാസി സമൂഹത്തിനായി സംഘടന നടത്തുന്ന വിവിധ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളും വിശദീകരിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ആഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി. ഫെഡിന്റെ ഓണാഘോഷത്തിന് ആശംസകൾ നേർന്നു. സംഘടനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, ഫെഡിന്റെ ഭാവി പ്രവർത്തനങ്ങൾക്കും എല്ലാ ആശംസകളും അറിയിച്ചു. ഫെഡ് രക്ഷാധികാരി മാണിക്യ മേനോൻ, ജലീൽ അബ്ദുല്ല , ബഷീർ അമ്പലായി, നജീബ് കടലായി, മിഥുൻ മോഹൻ ഇ.വി. രാജീവൻ, അസീൽ അബ്ദുൽ റഹ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡെന്നി ജെയിംസ്, ലതീഷ് മോഹൻ, സുനിൽ രാജ്, റോയ് സെബാസ്റ്റ്യൻ, രഞ്ജിത്ത് രാജു, ആഗസ്റ്റിൻ ജെഫിൻ, രംഗനാഥ് എന്നിവർ പരിപാടികളുടെ നടത്തിപ്പിന് മേൽനോട്ടം വഹിച്ചു. എന്റർടൈൻമെന്റ് പ്രോഗ്രാം കൺവീനർ ക്ലോഡി ജോഷി നന്ദി രേഖപ്പെടുത്തി. ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഓർമകൾ പങ്കുവെച്ചുകൊണ്ട് ഫെഡ് ന്റെ ഓണാഘോഷം 2026 സമാപിച്ചു. 

Tags:    
News Summary - Bahrain Onam Festival Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.