ആരവം നാടൻപാട്ടുകൂട്ടം കുടുംബ കൂട്ടായ്മയും ഓണാഘോഷവും

മനാമ: ആരവം നാടൻപാട്ടുകൂട്ടം അതിന്റെ ഫാമിലി ഗെറ്റ് ടുഗെതറും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. ബഹ്‌റൈനിലെ ആദ്യ നാടൻപാട്ട് ഗ്രൂപ്പ് ആയ ആരവം കഴിഞ്ഞ 19 വർഷമായി ബഹ്‌റൈനിൽ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാണ്.

ബുരിയിലെ സവാന പൂൾ പാർട്ടിയിൽ ആരവം ഫാമിലിയിലെ അറുപതോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന സാംസ്കാരിക മീറ്റിങ്ങിൽ ആരവത്തിന്റെ രക്ഷാധികാരികളായ ഹരീഷ് മേനോനും ജഗദീഷ് ശിവനും സംസാരിച്ചു. നാടൻപാട്ടിൽ കേരളത്തിലെ നിരവധി സ്റ്റേജുകളിൽ പങ്കെടുത്ത രഖിൽ ബാബു, സുരേഷ് കരുനാഗപ്പള്ളി, കിരൺ കാർത്തികേയൻ, ഗായകനും മ്യുസിക് ഡയറക്ടറുമായ ഉണ്ണികൃഷ്ണൻ തുടങ്ങിയവരെയും ആരവത്തിന്റെ വളർച്ചയിൽ കൂടെ നിൽക്കുന്ന എല്ലാ അംഗങ്ങളെയും അനുമോദിച്ചു. ചടങ്ങിൽ മനോജ് യു സദ്ഗമയ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Aaravam Bahrain Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.