Posted On
date_range Updated On
date_range പ്രീമിയം വർധന ഉടൻ പിൻവലിക്കണം: യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി
മനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ അന്യായമായ വർധന ഉടൻ പിൻവലിക്കണമെന്ന് യു.ഡി.എഫ് ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യം പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ജനങ്ങൾക്ക് ഉപകാരപ്രദമായ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് നോർക്ക കെയർ പ്രീമിയത്തിലെ പുതിയ വർധനയെന്ന് കമ്മിറ്റി ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ, കൺവീനർ ശ്രീജിത്ത് പനായി, ട്രഷറർ സജിത്ത് വെള്ളികുളങ്ങര എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.