ബംഗളൂരു: ഖനി അഴിമതിവീരൻ ജനാർദന റെഡ്ഡി ബി.ജെ.പിക്കായി പരസ്യ പ്രചാരണത്തിനിറങ്ങുന്നത് സംബന്ധിച്ച് ദേശീയാധ്യക്ഷൻ അമിത് ഷായും സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും രണ്ടു തട്ടിൽ. സംസ്ഥാനത്തിെൻറ താൽപര്യം മുൻനിർത്തി െറഡ്ഡിക്ക് മാപ്പുനൽകിയെന്നും അദ്ദേഹത്തിെൻറ സാന്നിധ്യം 15-20 സീറ്റുവരെ ബി.ജെ.പിക്ക് അനായാസം നേടിത്തരുമെന്നുമാണ് യെദിയൂരപ്പ കഴിഞ്ഞദിവസം പ്രതികരിച്ചത്.
എന്നാൽ, റെഡ്ഡി പരസ്യപ്രചാരണം നടത്തേണ്ടതില്ലെന്നും റെഡ്ഡിയുമൊത്ത് വേദി പങ്കിടുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നുമാണ് അമിത് ഷാ കർണാടകയിലെ പാർട്ടി നേതാക്കൾക്ക് നൽകിയ നിർദേശം. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പെങ്കടുക്കാൻ ബംഗളൂരുവിെലത്തിയ അമിത് ഷാ അപ്രതീക്ഷിതമായി കഴിഞ്ഞദിവസത്തെ ഷെഡ്യൂളിൽനിന്ന് ബെള്ളാരി യാത്ര ഒഴിവാക്കുകയും ചെയ്തു. റെഡ്ഡി സഹോദരന്മാരുമായി വേദി പങ്കിടുന്നത് കോൺഗ്രസ് പ്രചാരണായുധമാക്കുമെന്ന ഭീതിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.
റെഡ്ഡിയുമായി ബന്ധമില്ലെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണത്തിനായി റെഡ്ഡിയെ ഉപയോഗപ്പെടുത്താനായിരുന്നു യെദിയൂരപ്പയുടെ തീരുമാനം. സീറ്റ് തികക്കാൻ ‘ഒാപറേഷൻ കമല’യിലൂടെ സ്വതന്ത്ര സ്ഥാനാർഥികളെ കൂടെ നിർത്തിയാണ് 2008ൽ ബി.െജ.പി ആദ്യമായി കർണാടകയിൽ അധികാരത്തിലേറിയത്. ഇതിന് ഉറച്ച സാമ്പത്തികപിന്തുണ നൽകിയത് ജനാർദന റെഡ്ഡിയായിരുന്നു. പിന്നീട് മന്ത്രിയായ റെഡ്ഡി ഖനന അഴിമതിക്കേസുകളിൽപെട്ട് ജയിലിലാവുകയായിരുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലും റെഡ്ഡി സഹോദരന്മാരും ബന്ധുക്കളും അനുയായികളും ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. ഇവർക്കായി അദ്ദേഹം പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥപ്രകാരം ബെള്ളാരിയിൽ പോകാൻ വിലക്കുള്ളതിനാൽ ചിത്രദുർഗ കേന്ദ്രീകരിച്ചാണ് റെഡ്ഡിയുടെ പ്രവർത്തനം. ബി. ശ്രീരാമലു എം.പി ചിത്രദുർഗയിലെ മൊളകാൽമുരുവിൽ നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയപ്പോൾ ജനാർദന റെഡ്ഡിക്കൊപ്പം യെദിയൂരപ്പ, മധ്യപ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവരാണ് ഉണ്ടായിരുന്നത്. ബംഗളൂരു ബി.ടി.എം ലേഒൗട്ടിൽ മത്സരിക്കുന്ന മരുമകൻ ലേല്ലഷ് റെഡ്ഡിയുടെ നാമനിർദേശപത്രിക സമർപ്പിക്കാൻ ബി.ജെ.പി നേതാവ് ആർ. അശോകയുടെ കൂടെ തുറന്നവാഹനത്തിലാണ് റെഡ്ഡിയെത്തിയത്.
എന്നാൽ, അമിത് ഷായുടെ കർശന നിർദേശത്തെ തുടർന്ന് ജനാർദന റെഡ്ഡി ബി.ജെ.പിയുടെ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുമെന്നറിയുന്നു. വെള്ളി, ശനി ദിവസങ്ങളിൽ ബംഗളൂരുവിൽ തങ്ങിയ റെഡ്ഡി ഇൗ ദിവസങ്ങളിൽ പ്രചാരണത്തിനിറങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.