ബം​ഗ​ളൂ​രു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ബി.ജെ.പി സംസ്​ഥാനത്ത്​ നല്ല നേതാക്കളില്ലാത്തതിനാൽ  നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും ഉത്തരേന്ത്യയിൽനിന്ന്​ ഇറക്കുമതിചെയ്യുകയാണെന്ന്​ മുഖ്യമന്ത്രി സിദ്ധരാമയ്യ.  ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്​ഥാനാർഥി ബി.എസ്​. യെദിയൂരപ്പയെ ‘ഡമ്മി’യാക്കിയിരിക്കുകയാണ്​. 

പ്രധാനമന്ത്രി വന്നതുപോലെ തിരിച്ചുപോവും. പക്ഷേ, ഇവിടെ മത്സരം ഞാനും യെദിയൂരപ്പയും തമ്മിലാണെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ ‘ഇറക്കുമതി’ പരാമർശത്തെ വിമർശിച്ച ബി.ജെ.പി, ഉത്തരേന്ത്യക്കാരെന്നും ദക്ഷിണേന്ത്യക്കാരെന്നുമുള്ള വേർതിരിവ്​ വെറുപ്പുളവാക്കുന്നതാണെന്ന്​ പ്രതികരിച്ചു. സിദ്ധരാമയ്യയെ സ്വന്തം മണ്ഡലത്തിലുള്ളവർപോലും പുറന്തള്ളു​േമ്പാൾ ഇന്ത്യ മുഴുവൻ മോദിക്കായി വിളിക്കുകയാണ്​. ചാമുണ്ഡേശ്വരിയിൽ പോലും സിദ്ധരാമയ്യയേക്കാൾ ജനകീയനാണ്​ മോദി. അദ്ദേഹം ഇവിടെ വരു​േമ്പാൾ നേതൃത്വത്തെക്കുറിച്ച്​ വേണമെങ്കിൽ സിദ്ധരാമയ്യക്ക്​ പഠിക്കാം. മോദിയെയും യോഗിയെയും ‘ഇറക്കുമതികൾ’ എന്ന്​ വിശേഷിപ്പിക്കു​േമ്പാൾ ഡൽഹി ജനപഥ്​ 10ൽ കഴിയുന്നവരെ സിദ്ധരാമയ്യ എന്തുവിളിക്കുമെന്നും കർണാടക ബി.ജെ.പി ട്വിറ്ററിലൂടെ ചോദിച്ചു.

​േസാണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പേരെടുത്ത്​ പരാമർശിക്കാതെയായിരുന്നു ബി.ജെ.പിയുടെ ചോദ്യം. മുഖ്യമന്ത്രിക്ക്​ ‘ഇറക്കുമതി’യുടെ നിർവചനം പഠിപ്പിക്കാനെന്നപേരിൽ നൽകിയ ട്വീറ്റിൽ ഇറ്റാലിയൻ ടോയ്​ലറ്റും സരിത കേസും ഉദാഹരിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുലിനെയും കർണാടക കോൺഗ്രസ്​ ചുമതലയുള്ള കെ.സി. വേണുഗോപാലിനെയും ബി.ജെ.പി കളിയാക്കുകയും ചെയ്​തു. 

ബി.ജെ.പി, ആർ.എസ്​.എസ്​ സംഘടനകൾ കന്നട വിരുദ്ധരാണെന്ന തരത്തിൽ മുമ്പും മുഖ്യമന്ത്രി സിദ്ധരാമയ്യ പരാമർശം നടത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന്​ കുറ്റപ്പെടുത്തിയ അദ്ദേഹത്തി​​​െൻറ പരാമർശത്തെ തുടർന്ന്​ കന്നട അനുകൂലികൾ ‘ഹിന്ദി ബേഡ’ കാമ്പയിൻ ആരംഭിച്ചിരുന്നു. 

ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിലെ സമ്പത്ത്​ കേന്ദ്രം വലിച്ചെടുത്ത്​ പിന്നാക്കക്കാരായ ഹിന്ദി ബെൽറ്റിൽ വിതരണം ചെയ്യുന്നുവെന്ന അദ്ദേഹത്തി​​​െൻറ പരാമർശം വിവാദമായിരുന്നു. നികുതി പിരിച്ചെടുക്കുന്ന കേന്ദ്രം സംസ്​ഥാനങ്ങൾക്ക്​ വിതരണം ചെയ്യുന്നതിൽ പക്ഷപാതിത്വം കാണിക്കുന്നുവെന്നായിരുന്നു സിദ്ധരാമയ്യയുടെ കുറ്റപ്പെടുത്തൽ.

Tags:    
News Summary - Yedurappa is a Dummy - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.