മലപ്പുറം: ആഴ്ചകളുടെ ആവേശത്തിനൊടുവിൽ വേങ്ങരയിലെ പ്രചാരണകൊടുങ്കാറ്റിന് തിങ്കളാഴ്ച വൈകീട്ട് ശമനമാകും. 11നാണ് വോെട്ടടുപ്പ്. അടിത്തട്ടിളക്കി വോട്ടുറപ്പിക്കാനുള്ള തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി മുന്നണികൾ ദിവസങ്ങളോളം മണ്ഡലത്തെയാകെ ഇളക്കിമറിക്കുകയായിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളും മന്ത്രിമാരുമുൾപ്പെടെയുള്ളവർ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിച്ചത്.
വോട്ടർമാരെ ഒപ്പം നിർത്താൻ ഇടതു-വലത് മുന്നണികൾക്കൊപ്പം എൻ.ഡി.എയും സജീവമായിരുന്നു. ബൂത്ത്തലം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചായിരുന്നു ഒാട്ടപ്പാച്ചിൽ. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചാരണം. ഉന്നതനേതാക്കളുടെ വാദപ്രതിവാദങ്ങളാൽ ചൂടുപിടിച്ച പ്രചാരണത്തിനാണ് തിങ്കളാഴ്ച വൈകീട്ട് ആറിന് വിരാമമാവുന്നത്. സംഘർഷമൊഴിവാക്കാൻ കൊട്ടിക്കലാശത്തിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തി. പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുേമ്പാൾ പരമാവധി വോട്ടർമാരുടെ മനസ്സ് അനുകൂലമാക്കാനായെന്ന ആത്മവിശ്വാസം നേതാക്കൾ പങ്കുവെക്കുന്നുണ്ടെങ്കിലും വോെട്ടണ്ണൽ വരെയുള്ള ദിനങ്ങൾ അവർക്ക് നെഞ്ചിടിപ്പിേൻറതാണ്.
നിശ്ശബ്ദ പ്രചാരണത്തിലൂടെയുള്ള നെേട്ടാട്ടമാകും അടുത്ത ഒരുദിവസം മുഴുവൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരാണ് യു.ഡി.എഫ് പ്രചാരണം നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ, മന്ത്രിമാർ തുടങ്ങിയവർ ഇടതിനുവേണ്ടി മണ്ഡലത്തിൽ നിറഞ്ഞുനിന്നു.
ഉമ്മൻ ചാണ്ടിയും കോടിയേരിയും ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. കുഞ്ഞാലിക്കുട്ടി റോഡ് ഷോ നടത്തി. ഞായറാഴ്ച ബി.ജെ.പിയുടെ ജനരക്ഷായാത്ര വേങ്ങരയിലെത്തിയതോടെ എൻ.ഡി.എ ക്യാമ്പും ആവേശത്തിലായി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉൾപ്പെടെയുള്ളവർ യാത്രയോടനുബന്ധിച്ച് മണ്ഡലത്തിലെത്തിയിരുന്നു. എസ്.ഡി.പി.െഎയും റോഡ് ഷോയിലൂടെ വോട്ടർമാരിലേക്കിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.