പിണറായിയു​െട പ്രതികാര രാഷ്​ട്രീയത്തിന്​ ലഭിച്ച തിരിച്ചടി - എം.എം ഹസൻ

മലപ്പുറം: പിണറായി വിജയ​​​​െൻറ പ്രതികാര രാഷ്​ട്രീയത്തി​ന്​ ലഭിച്ച ശക്​തമായ തിരിച്ചടിയാണ്​ വേങ്ങര തെരഞ്ഞെടുപ്പ്​ ഫലമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ 
എം.എം ഹസൻ. തെര​െഞ്ഞടുപ്പ്​ നടക്കുന്ന ദിവസം സോളാർ ബോംബ്​ പൊട്ടിച്ചത്​ പിണറായിയുടെ പ്രതികാര രാഷ്​ട്രീയമാണ്​. അതിന്​ ലഭിച്ച ജനങ്ങളുടെ ആദ്യപ്രതിഷേധമാണ് തെര​െഞ്ഞടുപ്പ്​ ഫലമെന്ന്​ ഹസൻ പറഞ്ഞു​. 

എൽ.ഡി.എഫി​​​​െൻറ അതിദയനീയമായി വീഴ്​ചയിൽ അവർ ആശ്വസിക്കുന്നത്​ യു.ഡി.എഫി​​​​െൻറ ഭൂരിപക്ഷം കുറഞ്ഞു​െവന്ന്​ പറഞ്ഞാണ്​. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി മത്​സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷത്തിൽ 7000 വോട്ടി​​​​െൻറ കുറവ്​ മാത്രമാണ്​ സംഭവിച്ചത്​. അതിഗുരുതര പരിക്കിൽ തൈലം പുരട്ടിയാൽ ലഭിക്കുന്ന ആശ്വാസം മാത്രമാണ്​ ഭൂരിപക്ഷം കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി എൽ.ഡി.എഫിന്​ കിട്ടുന്ന​െതന്നും ഹസൻ പറഞ്ഞു. 

ബി.​െജ.പിയും എൽ.ഡി.എഫും സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗപ്പെടുത്തിയിട്ടും നേടാൻ സാധിച്ച വിജയം അഭിമാനകരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. കൂടുതൽ ആത്​മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള അവസരമായി ഇതിനെ കാണുന്നു. വിജയത്തിന്​​ വേണ്ടി പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. 

എല്ലാ തെരഞ്ഞെടുപ്പും ഒരു പോലെയല്ല. കുഞ്ഞാലിക്കുട്ടിക്ക്​ വേങ്ങരയിൽ കുടുതൽ വ്യക്തി ബന്ധങ്ങളുണ്ട്​. അദ്ദേഹത്തിന്​ ആ മണ്ഡലത്തിൽ ലഭിച്ച വോട്ട്​ മറ്റൊരാൾക്ക്​ ലഭിക്കു​െമന്ന്​ കരുതാൻ വയ്യ. മികച്ച ഭൂരിപക്ഷത്തോടു കുടി ജയിക്കാൻ കഴിഞ്ഞത്​ യു.ഡി.എഫി​​​​െൻറ അടിത്തറ ജനകീയമാണ്​ എന്നതു ത​െന്നയാണ്​ തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Vengara Election Sucess - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.