Posted On
date_range Updated On
date_range ഭരണമികവ് പറഞ്ഞ് വോട്ടുപിടിക്കാൻ എൽ.ഡി.എഫിന് ഭയം –ഉമ്മന്‍ ചാണ്ടി
കോട്ടക്കൽ: സര്‍ക്കാറിെൻറ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതുമുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എന്‍.കെ. പ്രേമചന്ദ്രന് എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.എൽ.എമാരായ കെ.സി. ജോസഫ്, അനൂപ് ജേക്കബ്, എ.പി. അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, മുൻ മന്ത്രി ആര്യാടന് മുഹമ്മദ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, അഡ്വ. യു.എ. ലത്തീഫ്, കുട്ടി മൗലവി, ടി.കെ. മൊയ്തീന്‍കുട്ടി, കാരി അലവി ഹാജി, അടാട്ടില്‍ കുഞ്ഞാപ്പു, കെ.സി. മൂസ, എന്‍. മമ്മദ്കുട്ടി, കെ.പി. അബ്ദുല്‍ മജീദ്, വി.കെ. അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.