വയൽക്കിളി സമരനായകൻ സുരേഷ്​ കീഴാറ്റൂർ മത്സരത്തിൽനിന്ന്​ പിന്മാറി

കണ്ണൂർ: ലോക്​സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന തീരുമാനത്തിൽനിന്ന്​ വയൽക്കിളി സമരനായകൻ സു രേഷ്​ കീഴാറ്റൂർ പിന്മാറി. വയൽക്കിളികളും കീഴാറ്റൂർ ​െഎക്യദാർഢ്യ സമിതിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എത ിർപ്പ്​ രേഖപ്പെടു​ത്തിയതോടെയാണ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന്​ സുരേഷ്​ കീഴാറ്റൂർ തീരുമാനിച്ചത്​.

ലോക്​സഭ തെരഞ്ഞെടുപ്പിൽ പരിസ്​ഥിതിക്ക്​ ഒരു വോട്ട്​ എന്ന മുദ്രാവാക്യവുമായാണ്​ സുരേഷ്​ കീഴാറ്റൂർ മത്സരിക് കുന്നതിന്​ തീരുമാനിച്ചത്​. കീഴാറ്റൂരുൾപ്പെടെ ദേശീയപാതയുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്ഷോഭങ്ങളുടെയും പിന്തുണയും വോട്ടും ലഭിക്കുമെന്നും ഇവർ കണക്കുകൂട്ടിയിരുന്നു. സി.പി.​െഎ (എം.എൽ) ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ വയൽക്കിളികൾക്ക്​ പിന്തുണ പ്രഖ്യാപിക്കുകയുംചെയ്​തു.

സുരേഷ്​ കീഴാറ്റൂർ മത്സരിക്കണമെന്ന്​ വയൽക്കിളികൾ തന്നെയാണ്​ നിർദേശം മുന്നോട്ടുവെച്ചതെങ്കിലും പിന്നീട്​ ചേർന്ന കീഴാറ്റൂർ ​െഎക്യദാർഢ്യ സമിതിയുടെ യോഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​ ഗുണകരമാവില്ലെന്ന്​ അഭിപ്രായപ്പെട്ടു. ഇതേതുടർന്ന്​ വയൽക്കിളികൾ വീണ്ടും യോഗം ചേർന്നാണ്​ സു​രേഷ് മത്സരിക്കേണ്ടതില്ലെന്ന്​ തീരുമാനിച്ചത്​.

പാർല​െമൻറ്​ തെരഞ്ഞെടുപ്പിലേക്ക്​ സമരത്തെ വലിച്ചിഴക്കേണ്ട എന്നതാണ്​ തീരുമാനമെന്നും ഇതിനെ എതിർത്ത്​ മത്സരിച്ച്​ താനും വയൽക്കിളികളും തമ്മിലൊരു സംഘട്ടനമുണ്ടെന്ന ധ്വനി വരുത്തേണ്ട ആവശ്യമില്ലല്ലോയെന്നും സുരേഷ്​ കീഴാറ്റൂർ ‘മാധ്യമ’ത്തോടു പറഞ്ഞു. സി.പി.എമ്മുമായുള്ള ചർച്ചയുടെ ഭാഗമായല്ല തീരുമാനമെന്നും സുരേഷ്​ കീഴാറ്റൂർ പറഞ്ഞു.
ഇന്ന​െല എൽ.ഡി.എഫ്​ സ്​ഥാനാർഥി പി.കെ. ശ്രീമതി ടീച്ചർ കീഴാറ്റൂരിലെത്തി വോട്ടഭ്യർഥിച്ചിരുന്നു.

വൻ സ്വീകരണമാണ്​ ശ്രീമതി ടീച്ചർക്ക്​ ലഭിച്ചത്​. വയൽക്കിളി സമരപ്പന്തലിനു സമീപത്തായിരുന്നു പ്രചാരണത്തിനുള്ള വേദിയുമൊരുക്കിയത്​. വയൽക്കിളി സമരവുമായി സഹകരിച്ചിരുന്നവരടക്കം നിരവധിപേർ യോഗത്തിലെത്തി. തെരഞ്ഞെടുപ്പ്​ യോഗത്തിലെത്തിയ സുരേഷ്​ കീഴാറ്റൂരി​​​െൻറ മകനെ പി.കെ. ശ്രീമതി മാലയണിയിക്കുകയുംചെയ്​തു.


Tags:    
News Summary - vayalkili suresh keezhattoor-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.