അ​ണ്ണാ ഡി.​എം.​കെ ല​യ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ചെന്നൈ: അണ്ണാ ഡി.എം.കെ അമ്മാ പക്ഷവും പുരട്ചി തലൈവി അമ്മാ വിഭാഗവും തമ്മിലെ ലയനചർച്ച ഉപാധികളെ ചൊല്ലി വഴിമുട്ടി. അനൗദ്യോഗിക ചർച്ച നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി, പാർട്ടി ജനറൽ സെക്രട്ടറി  സ്ഥാനങ്ങളിൽ ഇരുപക്ഷത്തിനും സ്വീകാര്യമായ തീരുമാനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ല.

ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്ന് നീക്കാനുള്ള ഒൗദ്യോഗിക നടപടിയും വൈകുകയാണ്. ഇതേതുടർന്ന് ഇരുവിഭാഗവും നിശ്ചയിച്ച ഒൗദ്യോഗിക കൂടിക്കാഴ്ച അനിശ്ചിതമായി നീളുകയാണ്.

മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ നേതൃത്വത്തിലെ പുരട്ചി തലൈവി അമ്മാ വിഭാഗം ഉപാധികൾ പരസ്യപ്പെടുത്തി. ജയലളിതയുടെ മരണത്തെക്കുറിച്ച് സി.ബി.െഎ അന്വേഷണം, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ. ശശികലയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.ടി.വി. ദിനകരനും രാജിവെച്ചതായ സത്യവാങ്മൂലം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറണം, ശശികലയുടെ കുടുംബത്തിലെ ഇരുപതോളം പേരെ പാർട്ടിയിൽനിന്ന് പുറത്താക്കണം എന്നിവയാണ് ഉപാധികൾ. ഇവ അംഗീകരിച്ചാൽ പാർട്ടിയിലേക്ക് മടങ്ങാൻ തയാറാണെന്ന് ഇവർ വ്യക്തമാക്കി.

അതേസമയം പന്നീർസെൽവം മുഖ്യമന്ത്രി പദവി ചോദിച്ചിട്ടില്ലെന്ന് ഗ്രൂപ് തീരുമാനം വെളിപ്പെടുത്തവെ മുൻ മന്ത്രി കെ.പി. മുനുസാമി പറഞ്ഞു. ശശികല നിയമിച്ചയാൾ എന്ന നിലക്ക് എടപ്പാടി കെ.പളനിസാമി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജയലളിത മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയത് പന്നീർസെൽവത്തെയാണെന്നും തെൻറ പിൻഗാമിയായി ജയലളിത ഒ.പി.എസിെനയാണ് നിശ്ചയിച്ചിരുന്നതെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും മുനുസാമി പറഞ്ഞു.  ചോദിക്കാത്ത മുഖ്യന്ത്രി പദവിയെ െചാല്ലി പൊതുജനമധ്യത്തിൽ തങ്ങളെ മോശക്കാരായി ചിത്രീകരിക്കുകയാണ് എതിർവിഭാഗം നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, വിമതരുടെ ഏത് ഉപാധിയും ചർച്ചചെയ്യാൻ തയാറാണെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ അധ്യക്ഷതയിൽ നടന്ന ഒൗദ്യോഗിക വിഭാഗത്തിെൻറ യോഗത്തിനുശേഷം വൈദ്യലിംഗം എം.പി വ്യക്തമാക്കി. ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം സംബന്ധിച്ച തർക്കം തെരഞ്ഞെടുപ്പ് കമീഷെൻറ പരിഗണനക്ക് വിധേയമാകുമെന്ന് മന്ത്രി സി.വി. ഷൺമുഖം പ്രതികരിച്ചു.

അതിനിടെ, ടി.ടി.വി. ദിനകരൻ ഒപ്പമുള്ള മുപ്പതോളം എം.എൽ.എമാരെ പരസ്യമായി രംഗത്തിറക്കാൻ അണയറ നീക്കം നടത്തുന്നുണ്ട്. അണ്ണാ ഡിഎം.കെയിലെ ഇരുവിഭാഗവും തമിഴ്നാടിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു.

തമ്പിദുരൈ ഗവർണറെ കണ്ടു
ചെന്നൈ: തമിഴ്നാടിെൻറ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവിനെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും ധനമന്ത്രി ഡി. വിജയകുമാറും സന്ദർശിച്ചു. രാഷ്ട്രീയം സംസാരിച്ചില്ലെന്നും വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും തമ്പിദുരൈ പറഞ്ഞു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും ഇരുവിഭാഗവും ഒരുമിക്കാനാണ് ശ്രമമെന്നും അദ്ദേഹം ഗവർണറോട് പറഞ്ഞു.

 

 

Tags:    
News Summary - uncertainties in joining of anna dmk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.