ന്യൂഡല്‍ഹി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളിലും പ്രതിനിധികളിലും നിന്ന് മാറി ഏകനായി കേന്ദ്ര കമ്മിറ്റിയംഗവും ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്ക്. ഉദ്ഘാടന ചടങ്ങിന് മുമ്പുതന്നെ വിവിധ പ്രതിനിധികളും പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ.പി. ജയരാജന്, എ.കെ. ബാലന്, എളമരം കരീം, എം.സി. ജോസഫൈന്, ഷൈലജ ടീച്ചര്‍, പി. ജയരാജന്, എം.വി ജയരാജന് അടക്കമുള്ളവര്‍ സമ്മേളന ഹാളില്‍ എത്തിയിരുന്നു.
എന്നാല്‍, ഇതിനിടയില്‍ പിങ്ക് ജുബ്ബ അണിഞ്ഞ് എത്തിയ ഐസക് കേരള നേതാക്കള്‍ ഇരുന്ന അടുത്ത് കസേരകള്‍ ഒഴിവുണ്ടായിട്ടും പോകാതെ മാറി ഇരിക്കുകയായിരുന്നു. കേരള നേതാക്കള്‍ സംസാരിക്കുമ്പോഴും അതിലേക്ക് ഒന്നും ശ്രദ്ധ തിരിക്കാതെ ഫോണ്‍ നോക്കിയും മറ്റും ഇരിക്കുകയായിരുന്നു ധനമന്ത്രി. കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സീതാറാം യെച്ചൂരിയും കേരള നേതാക്കളും തമ്മിലുള്ള ഭിന്നതയില്‍ ഐസക്കിന് അടുപ്പം ജനറല്‍ സെക്രട്ടറിയോട് ആയിരുന്നുവെന്ന അഭ്യൂഹം സംസ്ഥാന പാര്‍ട്ടിയില്‍ നിലനില്‍ക്കേയാണ് ഐസക്കിെൻറ ഈ പരസ്യമായ ‘ഒറ്റപ്പെടല്‍’.
യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിെൻറയും നിലപാട് വോട്ടിനിട്ട് തള്ളിയ ജനുവരിയില്‍ നടന്ന കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പിന് നില്‍ക്കാതെ ഒൗദ്യോഗിക തിരക്കു പറഞ്ഞ് ഐസക് കേരളത്തിലേക്ക് മടങ്ങിയിരുന്നതും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.