യെച്ചൂരിക്ക് രണ്ടാം ഊഴം; എം.​വി. ഗോ​വി​ന്ദ​നും കെ. ​രാ​ധാ​കൃ​ഷ്ണ​നും സി.സിയിൽ

ഹൈദരാബാദ്: സി.പി.എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റിയായി സീ​താ​റാം യെ​ച്ചൂ​രിയെ വീണ്ടും തെരഞ്ഞെടുത്തു. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി​ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. രണ്ടാം തവണയാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. പാ​ര്‍ട്ടി ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഒ​രാ​ള്‍ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം മൂ​ന്നു ത​വ​ണ വ​ഹി​ക്കാം. 

മുതിർന്ന നേതാക്കളായ വി.എസ് അച്യുതാനന്ദനെയും പാലോളി മുഹമ്മദ് കുട്ടിയെയും കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി. എം.​വി. ഗോ​വി​ന്ദ​നും കെ. ​രാ​ധാ​കൃ​ഷ്ണ​നും ആണ് കേരളത്തിൽ നിന്നുള്ള പുതിയ സി.സി അംഗങ്ങൾ. 95 അംഗങ്ങളാക്കി ഉയർത്തി പാർട്ടി കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇതിൽ 20 പേർ പുതുമുഖങ്ങൾ. വനിതക്കായി ഒരു സീറ്റ് സി.സിയിൽ ഒഴിച്ചിട്ടു. 

എസ്. രാമചന്ദ്രൻപിള്ള പൊളിറ്റ് ബ്യൂറോയിലും സി.സിയിലും തുടരും. എന്നാൽ, പി.​കെ. ഗു​രു​ദാ​സ​നെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. അ​ഞ്ച് സ്ഥി​രം ക്ഷ​ണി​താ​ക്ക​ളും അ​ഞ്ച് പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ഉൾപ്പെടെ നി​ല​വി​ൽ  91 അം​ഗ സി.​സി​യാ​ണുള്ളത്.

നിലോൽപാൽ ബസു, തപൻ സെൻ എന്നിവരാണ് പി.ബിയിലെ പുതുമുഖങ്ങൾ. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, ബിമൻ ബസു, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, ഹനൻ മൊല്ല, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി, സുര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ബി.വി രാഘവലു, ജി. രാമകൃഷ്ണൻ എന്നിവരാണ് പി.ബിയിലെ മറ്റംഗങ്ങൾ.  എ.കെ പത്മനാഭൻ പി.ബിയിൽ നിന്ന് ഒഴിവായി. 

കേന്ദ്ര കമ്മിറ്റി‍യിലേക്ക് സുപ്രകാശ് ഠാക്കൂർ, അരുൺ കുമാർ മിശ്ര, കെ.എം തിവാരി, ജസ് വീന്ദർ സിങ്, ജെ.പി ഗാവിത്, ജി. നാഗയ്യ, തപൻ ചക്രവർത്തി, ജിതിൻ ചൗധരി, മുരളീധരൻ, അരുൺ കുമാർ, വിജൂ കൃഷ്ണൻ, മറിയം ദാവലെ, റബിൻ ദേവ്, അഭാസ് റോയ് ചൗധരി, സുജൻ ചക്രവർത്തി, അമിയോ പാത്ര, സുഖ് വീന്ദർ സിങ് ശേഘൻ എന്നിവരെ പുതുതായി തെരഞ്ഞെടുത്തു. 

വി.എസിനെയും പാലോളിയെയും കൂടാതെ മല്ലു സ്വരാജ്യം, മദൻ ഘോഷ്, പി. രാമയ്യ, കെ. വരദരാജൻ എന്നിവരാണ് സി.സിയിലെ മറ്റ് പ്രത്യേക ക്ഷണിതാക്കൾ. ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രജീന്ദർ നെഗിയും ഛത്തീസ്ഗഡ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാതെ എന്നിവരാണ് സ്ഥിരം അംഗങ്ങൾ. 

ബസുദേവാചാര്യ കൺട്രോൾ കമീഷൻ ചെയർമാനും തെരഞ്ഞെടുത്തു. പി. രാജേന്ദ്രൻ, എസ്. ശ്രീധർ, ജി. രാമലു, ബൊണാനി ബിശ്വാസ് എന്നിവരാണ് മറ്റ് കമീഷൻ അംഗങ്ങൾ. 

സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

1. സീ​താ​റാം യെ​ച്ചൂ​രി      
2. പ്ര​കാ​ശ്​ കാ​രാ​ട്ട്​
3. എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള
4.  ബി​മ​ൻ ബ​സു
5. മ​ണി​ക്​ സ​ർ​ക്കാ​ർ
6. വൃ​ന്ദ കാ​രാ​ട്ട്​ 
7. പി​ണ​റാ​യി വി​ജ​യ​ൻ
8. ഹ​ന്നാ​ൻ മൊ​ല്ല
9. കോ​ടി​യേ​രി 
  ബാ​ല​കൃ​ഷ്​​ണ​ൻ
10. എം.​എ. ബേ​ബി
11. സൂ​ര്യ​കാ​ന്ത മി​ശ്ര
12. മു​ഹ​മ്മ​ദ്​ സ​ലീം
13. സു​ഭാ​ഷി​ണി അ​ലി 
14. ബി.​വി. രാ​ഘ​വു​ലു
15. ജി. ​രാ​മ​കൃ​ഷ്​​ണ​ൻ
16. ത​പ​ൻ സെ​ൻ
17. നീ​ലോ​ൽ​പ​ൽ ബ​സു
18. എ.​കെ. പ​ത്മ​നാ​ഭ​ൻ
19. പെ​ണു​മ​ള്ളി മ​ധു
20. വി. ​ശ്രീ​നി​വാ​സ റാ​വു
21. എം.​എ. ഗ​ഫൂ​ർ
22. ദെ​ബെ​ൻ ഭ​ട്ടാ​ചാ​ര്യ
23. അ​ധ​ധേ​ഷ്​ കു​മാ​ർ
24. അ​രു​ൺ മേ​ത്ത
25. സു​രേ​ന്ദ​ർ മ​ല്ലി​ക്​
26. ഒാം​കാ​ർ ഷാ​ദ്​
27. മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ 
           ത​രി​ഗാ​മി
28. ഗോ​പി​കാ​ന്ത്​ ബ​ക്​​ഷി
29. ജി.​വി. ശ്രീ​രാ​മ റെ​ഡ്​​ഡി
30. പി. ​ക​രു​ണാ​ക​ര​ൻ
31. പി.​കെ. ശ്രീ​മ​തി 
32. എം.​സി. ജോ​സ​​ഫൈ​ൻ
33. ഇ.​പി. ജ​യ​രാ​ജ​ൻ
34. വൈ​ക്കം വി​ശ്വ​ൻ
35. ടി.​എം.​ തോ​മ​സ്​ ​െഎ​സ​ക്​
36. എ. ​വി​ജ​യ​രാ​ഘ​വ​ൻ
37. കെ.​കെ. ശൈ​ല​ജ
38. എ.​കെ. ബാ​ല​ൻ
39. എ​ള​മ​രം ക​രീം
40. ആ​ദം ന​ർ​സ​യ്യ 
   നാ​രാ​യ​ൺ
41. മ​ഹേ​ന്ദ്ര സി​ങ്​
42. അ​ലി കി​ഷോ​ർ 
     പ​ട്​​നാ​യി​ക്​
43. ബ​സു ദി​യോ
44. അം​റ റാം
45. ​ടി.​കെ. രം​ഗ​രാ​ജ​ൻ
46. യു. ​വാ​സു​കി 
47. എ. ​സൗ​ന്ദ​ര രാ​ജ​ൻ
48. കെ. ​ബാ​ല​കൃ​ഷ്​​ണ​ൻ
49.  പി. ​സ​മ്പ​ത്ത്​
50. ത​മ്മി​നേ​നി വീ​ര​ഭ​​ദ്ര​ൻ
51. എ​സ്. വീ​ര​യ്യ
52. സി.​എ​ച്ച്.​ സീ​ത രാ​മ​ലു
53. അ​ഘോ​ർ ദേ​വ്​ വ​ർ​മ
54. ബി​ജ​ൻ ധ​ർ
55. ബ​ദ​ൽ ചൗ​ധ​രി
56. രാ​മ​ദാ​സ്​
57. ഗൗ​തം ദാ​സ്​
58. ഹീ​രാ​ലാ​ൽ യാ​ദ​വ്​
59. ശ്യാം​ലാ​ൽ ച​ക്ര​വ​ർ​ത്തി
60. മൃ​ദു​ൽ ഡെ
61. ​രേ​ഖ ഗോ​സ്വാ​മി
62. നൃ​പ​ൻ ചൗ​ധ​രി
63. ശ്രീ​ദേ​വ്​ ഭ​ട്ടാ​ചാ​ര്യ
64. രാ​മ​ച​ന്ദ്ര ഡോം
65.  ​മി​നോ​ട്ടി ഘോ​ഷ്​
66. അ​ഞ്​​ജു ക​ർ
67. ഹ​രി​സി​ങ്​ കാ​ങ്​
68. ജോ​ഗേ​ന്ദ്ര ശ​ർ​മ
69. ജെ.​എ​സ്.​ മ​ജും​ദാ​ർ
70. കെ. ​ഹേ​മ​ല​ത​
71. സു​ധ സു​ന്ദ​ര​രാ​മ​ൻ
72. രാ​ജേ​ന്ദ്ര ശ​ർ​മ
73. സ്വ​ദേ​ശ്​ ദേ​വ്​ റോ​യെ
74. അ​ശോ​ക്​ ധ​വാ​ലെ
75. എ​സ്. പു​ണ്യ​വ​തി
പു​തി​യ അം​ഗ​ങ്ങ​ൾ
76. സു​പ്ര​കാ​ശ്​ താ​ലൂ​ക്​​ദാ​ർ
77. അ​രു​ൺ കു​മാ​ർ മി​ശ്ര
78. കെ.​എം. തി​വാ​രി
79. കെ. ​രാ​ധാ​കൃ​ഷ്​​ണ​ൻ
80. എം.​വി. ഗോ​വി​ന്ദ​ൻ 
    നാ​യ​ർ
81. ജ​സ്​​വീ​ന്ദ​ർ സി​ങ്​
82. ജെ.​പി. ഗാ​വി​റ്റ്​
83. ജി. ​നാ​ഗ​യ്യ
84. ത​പ​ൻ ച​ക്ര​വ​ർ​ത്തി
85. ജി​തി​ൻ ചൗ​ധ​രി
86. മു​ര​ളീ​ധ​ര​ൻ
87. അ​രു​ൺ​കു​മാ​ർ
88. വി​ജു​കൃ​ഷ്​​ണ​ൻ
89. മ​റി​യം ധ​വാ​ലെ
90. ര​ബി​ൻ ദേ​വ്​
91. ആ​ഭാ​സ്​ റോ​യ്​ ചൗ​ധ​രി
92. സു​ജ​ൻ ച​ക്ര​വ​ർ​ത്തി
93. അ​മി​യോ പ​ത്ര
94. സു​ഖ്​​വീ​ന്ദ​ർ സി​ങ്​ 
   ഷെ​ഖോ​ൻ
95. പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. (വ​നി​ത)

സ്​​ഥി​രം ക്ഷ​ണി​താ​ക്ക​ൾ
1. ര​ജീ​ന്ദ​ർ നേ​ഗി (സെ​ക്ര​ട്ട​റി, ഉ​ത്ത​രാ​ഖ​ണ്ഡ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി)
2. സ​ഞ്​​ജ​യ്​ പ​റാ​െ​ട്ട  (സെ​ക്ര​ട്ട​റി, ഛത്തി​സ്​​ഗ​ഢ്​​ സം​സ്​​ഥാ​ന ക​മ്മി​റ്റി)

പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ
1. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ
2. മ​ല്ലു സ്വ​രാ​ജ്യം (വ​നി​ത) 
3. മ​ദ​ൻ​േ​ഘാ​ഷ്​ 
4. പാ​ലൊ​ളി മു​ഹ​മ്മ​ദ്​ കു​ട്ടി
5. പി. ​രാ​മ​യ്യ
6. കെ. ​വ​ര​ദ​രാ​ജ​ൻ

ക​ൺ​ട്രോ​ൾ ക​മീ​ഷ​ൻ
1. ബ​സു​ദേ​വ്​ ആ​ചാ​ര്യ
2. പി. ​രാ​ജേ​ന്ദ്ര​ൻ
3. എ​സ്. ശ്രീ​ധ​ർ
4. ജി. ​രാ​മ​ലു
5. ബൊ​നാ​നി ബി​ശ്വാ​സ്

Tags:    
News Summary - Sitaram Yechury Again CPM General Secretary -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.