കർണാടകയിൽ നിന്ന്​ രാജ്യസഭയിലേക്ക്​ കന്നടക്കാർ മതിയെന്ന്​ സിദ്ധരാമയ്യ

ബംഗളൂരു: ഗാന്ധി കുടംബത്തോട്​ അടുത്ത സാം പിത്രോഡയെയും എ.​െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദ്ദൻ ദ്വിവേദി​െയയും കാർണാടകയിൽ നിന്ന്​ രാജ്യസഭയിലെത്തിക്കാനുള്ള കോ​ൺഗ്രസ്​ തീരുമാനത്തെ സിദ്ധരാമയ്യ എതിർത്തു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്​ചയിലാണ്​ സിദ്ധരാമയ്യ അഭിപ്രായം വ്യക്​തമാക്കിയത്​. 

നിയമസഭാ തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിൽ പുറത്തു നിന്നുള്ളവരെ കർണാടകയിൽ നിന്ന്​ രാജ്യസഭയിലെത്തിക്കുന്നത്​ മണ്ടത്തരമാകുമെന്നാണ്​ സിദ്ധരാമയ്യ അഭിപ്രായപ്പെട്ടത്​. ന്യൂനപക്ഷങ്ങളെയോ ദലിതരെയോ ലിംഗായത്തുകളേയോ രാജ്യസഭയിലേക്ക്​ അയക്കണമെന്നാണ്​ സിദ്ധരാമയ്യയുടെ ആവശ്യം.  

മാർച്ച്​ 23നാണ്​ കർണാടകയിൽ നിന്ന്​ നാലംഗങ്ങളെ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കുന്നത്​. കോൺഗ്രസിന്​ രണ്ട്​ എം.പിമാരെയും ബി.ജെ.പിക്ക്​ ഒരു എം.പി​െയയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യ നിയമസഭയിലുണ്ട്​. നാലാമത്തെ സീറ്റിനായി കോൺഗ്രസും ​ജെ.ഡി.എസും തമ്മിൽ മത്​സരമുണ്ടാകും. 

നാലാമത്തെ സീറ്റിനായി ജെ.ഡി.എസി​​​െൻറ അവകാശവാദം സിദ്ധരാമയ്യ അംഗീകരിച്ചില്ല. കോൺഗ്രസ്​ സ്വന്തം സ്​ഥാനാർഥിയെ നിർത്തുമെന്നാണ്​ സിദ്ധരാമയ്യ പറഞ്ഞത്​. കഴിഞ്ഞ തവണ ജെ.ഡി.എസി​െല വിമത​െര കൂട്ടു പിടിച്ച്​ മൂന്ന്​ രാജ്യസഭാ സീറ്റുകൾ കോൺഗ്രസ്​ നേടിയിരുന്നു. 

Tags:    
News Summary - Siddaramaiah Asks Rahul to Consider Only Kannadigas as RS Candidates - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.