ത്രിപുരയി​െല ആറ്​ ബൂത്തുകളിൽ റീ​േപാളിങ്​ തുടങ്ങി

അഗർത്തല: കഴിഞ്ഞ ദിവസം പോളിങ്​ നടന്ന ത്രിപുരയിലെ ആറു ബൂത്തുകളിൽ ഇന്ന്​ വീണ്ടും പോളിങ്ങ്​ തുടങ്ങി. ധൻപൂർ, സോനമുറ, തെലിയമുറ, കദംതല കുർതി, ആംപിനഗർ, സബ്രൂം എന്നീ നിയമസഭാമണ്ഡലങ്ങളിലെ ബൂത്തുകളിലാണ്​ റീപോളിങ്​ നടക്കുന്നത്​​. തെരഞ്ഞെടുപ്പ്​ ശരിയായ രീതിയിൽ നടത്തുന്നതിൽ കമീഷൻ പരാജയപ്പെട്ടുവെന്ന ഭരണകക്ഷിയായ സി.പി.എമ്മി​​െൻറ പരാതിയാണ്​ റീപോളിങ്ങിലേക്ക്​ നയിച്ചത്​.  

വോ​ട്ടർമാക്ക്​ ആനുപാതികമായി തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർ ഉണ്ടായിരുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ ​െപട്ടതിനാലാണ്​ തെരഞ്ഞെടുപ്പ്​ റദ്ദാക്കി വീണ്ടും നടത്തുന്നതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്​തമാക്കി. 

60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലും ഫെബ്രുവരി 18ന്​ തെരഞ്ഞെടുപ്പ്​ നടന്നിരുന്നു. ചാരിലം മണ്ഡലത്തിൽ സ്​ഥാനാർഥി മരിച്ചതിനാൽ മാർച്ച്​ രണ്ടിലേക്ക്​ തെരഞ്ഞെടുപ്പ്​ മാറ്റി നിശ്​ചയിക്കുകയും ചെയ്​തിരുന്നു. മേഘാലയയിലും മിസോറാമിലും ​െഫബ്രുവരി 27ന്​ ​െതരഞ്ഞെടുപ്പ്​ നടക്കും. മാർച്ച്​ മൂന്നിന്​ മൂന്ന്​ സംസ്​ഥാനങ്ങളിലെയും ഫലം പ്രഖ്യാപിക്കും. 

Tags:    
News Summary - Re-polling in six Tripura booths begins - Political news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.