തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പെങ്കടുപ്പിച്ച് യു.ഡി.എഫ് ‘പടയൊരുക്കം’ ജാഥയുടെ സമാപന സമ്മേളനം ഇൗ മാസം 14ന് നടത്താൻ തീരുമാനം. വ്യാഴാഴ്ച ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. മുൻ നിശ്ചയിച്ച ശംഖുംമുഖത്തിന് പകരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലായിരിക്കും സമാപനസമ്മേളനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
14ന് രാവിലെ കേരളത്തിലെത്തുന്ന രാഹുൽ ഒാഖി ദുരന്തത്തിൽപെട്ടവരെ കാണാൻ പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങൾ സന്ദർശിക്കും. മുൻ മന്ത്രി ബേബിജോൺ ജന്മശതാബ്ദി ചടങ്ങിൽ സംബന്ധിക്കും. വൈകീട്ട് അഞ്ചിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം. ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന സമാപനസമ്മേളനം ഒാഖി കൊടുങ്കാറ്റിെനതുടർന്ന് മാറ്റിവെക്കുകയായിരുന്നു. പടയൊരുക്കം ജാഥ വൻ വിജയമായിരുന്നുവെന്ന് വിലയിരുത്തിയ യു.ഡി.എഫ് യോഗം, മുന്നണിയുടെ കെട്ടുറപ്പ് വർധിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും ജാഥ സഹായകമായെന്ന് അഭിപ്രായപ്പെട്ടു.
ജെ.ഡി.യു മുന്നണി വിടുന്നുവെന്ന വാർത്ത ശരിയെല്ലന്ന് അവരുടെ നേതാക്കൾ യു.ഡി.എഫ് യോഗത്തിൽ അറിയിച്ചിട്ടുണ്ട്. ജാഥയോടൊപ്പം നടന്ന ഒപ്പുശേഖരണത്തിൽ 1,08,43,450 പേർ പങ്കാളിയാെയന്നും ചെന്നിത്തല പറഞ്ഞു. ജെ.ഡി.യുവിെൻറ പേരിൽ ജാഥയുടെ നിറംകെടുത്താൻ ശ്രമം ഉണ്ടായെങ്കിലും നടന്നില്ലെന്ന് യു.ഡി.എഫ് യോഗത്തിൽ നടന്ന ചർച്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്രചരിച്ച വാർത്ത ശരിയല്ലെന്ന് വീരേന്ദ്രകുമാർ തന്നെ അറിയിച്ചതായി രമേശ് ചെന്നിത്തലയും യോഗത്തിൽ വ്യക്തമാക്കി.
ചിലയിടങ്ങളിലെങ്കിലും ജാഥ കോൺഗ്രസിേൻറത് മാത്രമാണെന്ന പ്രതീതിയുണ്ടാക്കിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളും നേതാക്കളും സ്വന്തം നിലയിൽ തലസ്ഥാനനഗരിയിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണബോർഡുകൾക്ക് മുന്നണിയുമായി ബന്ധമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.