തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ‘പടയൊരുക്കം’ നവംബർ ഒന്നിന് കാസർകോട് ജില്ലയിലെ ഉപ്പളയിൽ എ.കെ. ആൻറണി ഉദ്ഘാടനം െചയ്യും.
ഡിസംബർ ഒന്നിന് െപാതുസമ്മേളനത്തോടെ തിരുവനന്തപുരത്ത് ജാഥ സമാപിക്കും. ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന സമാപനസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം െചയ്യുമെന്ന് യു.ഡി.എഫ് മേഖല യോഗത്തിന്ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജാഥ കോഴിക്കോെടത്തുന്ന നവംബർ ഏഴിനും എറണാകുളത്ത് എത്തിച്ചേരുന്ന 17നും പൊതുസമ്മേളനങ്ങൾ നടക്കും.
കോഴിക്കോട്ട് ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും ഉദ്ഘാടനം െചയ്യും. ജാഥ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തും. ജാഥയുടെ ഭാഗമായി, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെ ഒരുകോടി ഒപ്പുശേഖരണവും നടക്കും.
സോളാർ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്ന നവംബർ ഒമ്പതിന് ജാഥ ഉണ്ടാവില്ല. പ്രതിപക്ഷനേതാവിന് പുറമെ ബെന്നി ബഹനാൻ, വി.ഡി. സതീശൻ, ഷാനിമോൾ ഉസ്മാൻ, എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി. മോഹനൻ, ജോണി നെല്ലൂർ, ഷിബു ബേബിജോൺ, സി.പി. ജോൺ, വി. റാംമോഹൻ എന്നിവർ ജാഥയിൽ അംഗങ്ങളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.