ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ അടുത്തയാഴ്ച പ്രഖ്യാപിക്കും. പിെന്ന, േ മയ് പകുതി വരെ രാജ്യം തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ. അതിനിടയിലുണ്ടായ പുൽവാമ ഭീകരാ ക്രമണവും, 12 ദിവസങ്ങൾക്കു ശേഷം വ്യോമസേന നടത്തിയ തിരിച്ചടിയും വഴി തെരഞ്ഞെടുപ്പുകാ ല ചർച്ചകളുടെ ഗതി മറ്റൊരു വഴിയിലേക്ക്.
ഭീകരതക്കെതിരായ പോരാട്ടം, ഇന്ത്യ ഉദ്ദേ ശിക്കുന്ന വിധത്തിൽ അതിനോട് പ്രതികരിക്കാത്ത പാകിസ്താനോടുള്ള അമർഷം എന്നിവയി ലൂടെ ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ രാജ്യത്തെ തീവ്രദേശീയതയുടെ വികാരത്തിലേക്ക് നയിക്കാനാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നത്. രാജ്യസുരക്ഷക്കായി പ്രവർത്തിക്കുന്ന സൈനികരോടും വിമുക്ത ഭടന്മാരോടുമുള്ള രാജ്യത്തിെൻറ പൊതുവികാരവും അനുകൂലഘടകം.
തെരഞ്ഞെടുപ്പുകാല ചർച്ചകളിലേക്ക് പുൽവാമയും ബാലാകോട്ടും മുൻകാല മിന്നലാക്രമണവും തെരഞ്ഞെടുപ്പുകാല ചർച്ചകളെ കീഴടക്കുമെങ്കിൽ ബി.ജെ.പിക്ക് ഗുണം ചെയ്യും. എന്നാൽ ഭീകരത, പാകിസ്താൻ, ജവാൻ എന്നിവ മേൽകൈ നേടിയ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ, സ്വന്തം ദേശക്കൂറ് പ്രകടമാക്കുക എന്ന പ്രാഥമിക കടമ നിർവഹിക്കാനുള്ള തത്രപ്പാടിലാണ് പ്രതിപക്ഷ പാർട്ടികൾ.
കഴിഞ്ഞ 12 ദിവസമായി ദേശീയരാഷ്ട്രീയത്തിൽ കാഴ്ച അതാണ്. അതിർത്തിയും ഇന്ത്യ-പാക് ബന്ധങ്ങളും കശ്മീരും സംഘർഷഭരിതമായി മുന്നോട്ടുപോയാൽ മോദി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷത്തിന് പാടുപെടേണ്ടി വരും. അത് കണ്ടറിഞ്ഞു ബി.ജെ.പിയും ചുവടുവെക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിന് തലേന്നുവരെ കത്തിനിന്ന റഫാൽ ഇടപാട് വിവാദം ചർച്ചകളുടെ പിന്നാമ്പുറത്തായി. റഫാൽ കരാർ തന്നെ റദ്ദാക്കി ഇന്ത്യയുടെ സൈനിക കരുത്ത് ദുർബലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അവസരോചിതം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗവേദികളിൽ പറഞ്ഞുതുടങ്ങി. പുൽവാമ സംഭവം നടന്നപ്പോൾ മോദി ഡോക്യുമെൻററി ഷൂട്ടിലായിരുന്നുവെന്ന വിവാദവും മിറാഷ് പോർവിമാനങ്ങൾ ഇരമ്പി പറന്നപ്പോൾ പിന്നാമ്പുറത്തേക്ക് തെറിച്ചു.
പാകിസ്താെൻറ നിലപാട്, അതിർത്തി സാഹചര്യങ്ങൾ എന്നിവ ഇനിയുള്ള ദിവസങ്ങളുടെ ചർച്ചാഗതി തിരിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി, വിഭജനത്തിൽ നിന്നുണ്ടായ പാക് രോഷം അലിഞ്ഞുചേർന്ന വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടറുടെ വികാരം ആവാഹിക്കാൻ പറ്റിയ രാഷ്ട്രീയാന്തരീക്ഷം പ്രയോജനപ്പെടുത്തുകയാണ് മോദിയും ബി.ജെ.പിയും. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണ വേള അപ്പാടെ ഭീകരതയും പാക് വിരോധവും പ്രധാന ചർച്ചാ ഇനമാക്കി നിലനിർത്താൻ ബി.ജെ.പിക്ക് എത്രത്തോളം കഴിയുമെന്ന വിഷയം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.