പി.സി. ജോർജ്​ എൻ.ഡി.എയിലേക്ക്​!

കോട്ടയം: ജനപക്ഷം ചെയർമാൻ പി.സി. ജോർജ്​ എൻ.ഡി.എയുടെ ഭാഗമായേക്കും. ഇതുസംബന്ധിച്ച്​ കൂടുതൽ ചർച്ചകൾക്കായി വൈകാത െ ഡൽഹിയിലേക്കും പോകുന്നുണ്ട്​. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ കാണുകയാണ്​ ലക്ഷ്യം. അന്തിമ തീരുമാനം എടുത്ത ിട്ടില്ലെന്നും ചർച്ച തുടരുകയാണെന്നും തുടര്‍ നടപടികൾക്ക്​ സംസ്ഥാന സമിതി തന്നെ ചുമതലപ്പെടുത്തിയെന്നും ജോര്‍ജ ് അറിയിച്ചു. അതേസമയം, ജനപക്ഷവുമായി സഹകരിക്കുന്നതിനെക്കുറിച്ച്​ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി.

രണ്ടാംവട്ടമണ്​ ​േജാർജ്​ എൻ.ഡി.എയിൽ ചേ​േക്കറാനൊരുങ്ങുന്നത്​. പത്തനംതിട്ടയിൽ മത്സരിക്കാനൊരുങ്ങിയപ്പോൾ സ്ഥാനാർഥിത്വം ആ​േൻറാ ആൻറണിക്ക്​ ഭീഷണിയാവുമെന്ന്​ കണ്ട്​ ​േജാർജിനെ യു.ഡി.എഫി​​െൻറ ഭാഗമാക്കാമെന്ന്​ കോൺഗ്രസ്​ നേതൃത്വം ഉറപ്പ്​ നൽകിയിരുന്നു. എന്നാൽ, അത്​ നടന്നില്ല.

അതിനെത്തുടർന്ന്​ ഉമ്മൻ ചാണ്ടിയും രമേശ്​ ചെന്നിത്തലയും ചതിച്ചെന്നും​ ആരോപിക്കുകയും ചെയ്​തിരുന്നു. അവിടെ രക്ഷയില്ലെന്നു കണ്ടതോടെയാണ്​ വീണ്ടും എൻ.ഡി.എയിലേക്ക്​ പോകാനൊരുങ്ങുന്നത്.
കുറച്ചുകാലമായി പുതിയ തട്ടകം തേടുകയാണെങ്കിലും ആരും അടുപ്പിക്കാത്ത അവസ്ഥയുണ്ട്​. ജോർജിനെ നന്നായി അറിയാവുന്ന ബി.ജെ.പി അധ്യക്ഷനും മുന്നണി വിപുലീകരണത്തിൽ അമിതാവേശം കാട്ടുന്നില്ല.
ശബരിമല സമരത്തിനിടെ, കറുപ്പ് അണിഞ്ഞെത്തി നിയമസഭയിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന്​ പാർട്ടിയിലെ ഒരുവിഭാഗം പുറത്തുപോവുകയും ചെയ്​തു.

Tags:    
News Summary - P.C George to nda-Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.