പാലക്കാട്: തുടർച്ചയായി മൂന്നുതവണ യു.ഡി.എഫ് വിജയിച്ച പട്ടാമ്പി നിയമസഭ മണ്ഡലം ഇടതുമുന്നണിക്ക് വേണ്ടി പിടിച്ചെടുത്ത മുഹമ്മദ് മുഹ്സിൻ സി.പി.ഐ പാലക്കാട് ജില്ല നേതൃത്വത്തിന് അനഭിമതനാകുന്നു. ചുരുങ്ങിയ സമയത്തിനിടെ മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യതയും സി.പി.എമ്മുമായുള്ള നല്ല ബന്ധവും ഇതിന് ആക്കം കൂട്ടുന്നെന്നാണ് സൂചന.
ജെ.എൻ.യുവിലെ ഗവേഷകവിദ്യാർഥിയെന്ന നിലയിൽ മുഹമ്മദ് മുഹ്സിെൻറ വിജയം ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞദിവസം സി.പി.ഐ മണ്ഡലം സമ്മേളനത്തിൽനിന്ന് മുഹ്സിെൻറ നേതൃത്വത്തിൽ ഏതാനും പ്രതിനിധികൾ ഇറങ്ങിപ്പോയത് ജില്ല നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ്. എന്നാൽ, ഇരുവിഭാഗെത്തയും തള്ളിപ്പറയാനാവാത്ത അവസ്ഥയിലാണ് സംസ്ഥാനനേതൃത്വം.
മുഹ്സിൻ വിരുദ്ധചേരിയിൽനിന്നുള്ള വ്യക്തിയെ ജില്ല നേതൃത്വം ഇടപെട്ട് മണ്ഡലം സെക്രട്ടറിയാക്കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു. പട്ടാമ്പിയിലെ ഒരുവിഭാഗം അണികൾ മാസങ്ങളായി ജില്ല നേതൃത്വവുമായി ഭിന്നതയിലാണ്. തിളക്കമാർന്ന ജയം നേടിയതുമുതൽ മുഹ്സിെൻറ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ജില്ലനേതൃത്വവുമായി അടുപ്പമുണ്ടെന്ന് പറയുന്ന ഒരുവിഭാഗം ശ്രമിച്ചിരുന്നു.
എം.എൽ.എ പാർട്ടിയെ മറക്കുന്നെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. സമ്മേളനവേദി വിട്ടിറങ്ങിയ മുഹ്സിനെതിരെ നടപടിക്കായി ഔദ്യോഗികവിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇറങ്ങിപ്പോക്കിനോട് ജില്ലനേതൃത്വം പ്രതികരിച്ചിട്ടില്ല. ഐകകണ്ഠ്യേനയാണ് കമ്മിറ്റിെയയും സെക്രട്ടറിെയയും തെരഞ്ഞെടുത്തതെന്ന് മാത്രമാണ് സെക്രട്ടറി കെ.പി. സുരേഷ് രാജ് പറഞ്ഞത്. വിശദമായ പ്രതികരണത്തിന് മുതിർന്നില്ലെങ്കിലും മുഹമ്മദ് മുഹ്സിൻ ഇറങ്ങിപ്പോക്ക് നിഷേധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.