ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലും ന്യൂനപക്ഷ അഭിപ്രായത്തിന്മേലും പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കുന്ന കൂട്ടായ തീരുമാനമാവും മുഴുവന്‍ പാര്‍ട്ടിയുടെയും നിലപാടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനറല്‍ സെക്രട്ടറി കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കാത്തത് സി.പി.എമ്മില്‍ പുതുമയല്ല. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കുക എന്ന ചോദ്യംതന്നെ പാർട്ടിയില്‍ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരട് പ്രമേയത്തിലും ന്യൂനപക്ഷ അഭിപ്രായത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലെ ഒന്നാം ദിവസത്തെ ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് തലേദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയാണ് (സി.സി) കരട് രാഷ്ട്രീയ പ്രമേയം ചര്ച്ചെക്കടുക്കുന്നതിനൊപ്പം ന്യൂനപക്ഷ അഭിപ്രായംകൂടി സേമ്മളനത്തിെൻറ പരിഗണനക്കു വെക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിക്കുള്ളിലെ യഥാർഥ സാഹചര്യം പരിഗണിച്ച് സി.സിയിൽ വളരെയധികം ഭേദഗതികളാണ് വന്നത്. അത് അസാധാരണമാണെന്നത് പരിഗണിച്ചാണ് ന്യൂനപക്ഷ അഭിപ്രായംകൂടി കോണ്‍ഗ്രസിനു മുന്നില്‍ വെക്കാന്‍ തീരുമാനിച്ചത്. മറിച്ച് തെൻറ നിലപാട് തള്ളിയ കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം പുന$പരിശോധിക്കുകയായിരുന്നില്ല. ഉൾപ്പാര്‍ട്ടി ജനാധിപത്യമുള്ള പാർട്ടിയാണിത്. എല്ലാ അഭിപ്രായവും പരിഗണിച്ചാവും കൂട്ടായ തീരുമാനത്തിലെത്തുക. വെള്ളിയാഴ്ച ഉച്ചവരെ ചര്‍ച്ച തുടരും. തീരുമാനം മാധ്യമങ്ങളെ അറിയിക്കും.
ആർ.എസ്.എസ്-ബി.ജെ.പി സര്‍ക്കാറിനെ പരാജയപ്പെടുത്തുന്ന കാര്യത്തിൽ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ല. അത് എങ്ങനെ വേണം എന്നതിനെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഏതെങ്കിലും പാര്‍ട്ടിയെക്കുറിച്ചുള്ള നിര്‍വചനം അതില്‍ പ്രധാനമല്ല. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാക്കുന്ന ചോദ്യംതന്നെ സി.പി.എമ്മില്‍ ഉദിക്കുന്നില്ല. പുറത്തുനിന്നുള്ള പിന്തുണയുടെ ബൗദ്ധിക സ്വത്തവകാശംതന്നെ പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. 1996ലെ യുൈനറ്റഡ് ഫ്രണ്ട് സര്‍ക്കാറിനെയും 2004ലെ യു.പി.എ സര്‍ക്കാറിനെയും പുറത്തുനിന്നേ പിന്തുണച്ചിട്ടുള്ളൂ. പ്രഥമ പരിഗണന ആർ.എസ്.എസ്-ബി.ജെ.പിയെ ഭരണത്തില്‍നിന്ന് പുറത്താക്കുന്നതിനാണ്. അതിന് വേണ്ട രാഷ്ട്രീയ അടവുനയമാണ് രൂപവത്കരിക്കേണ്ടത്. അത് ബദല്‍നയങ്ങളുടെ അടിസ്ഥാനത്തിലാകണം.
ജനറല്‍ സെക്രട്ടറി കരട് പ്രമേയം അവതരിപ്പിക്കാത്തതില്‍ അസ്വാഭാവികതയില്ല. ബി.ടി. രണദിവെ ഒരിക്കലും ജനറല്‍ സെക്രട്ടറിയായിരുന്നില്ല. എന്നിട്ടും അദ്ദേഹമാണ് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നത്. ഇ.എം.എസ് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് കരട് പ്രമേയം അവതരിപ്പിച്ചിരുന്നു. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടി കോണ്‍ഗ്രസ് തള്ളിയപ്പോള്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ന്യൂനപക്ഷ നിലപാടിനൊപ്പമായിരുന്നു. എന്നിട്ടും അദ്ദേഹം രാജിവെച്ചില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
11ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ താന്‍ കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ രഹസ്യ വോട്ടെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടെടുപ്പ് സംബന്ധിച്ച് നിയതമായ നടപടിക്രമം ഒന്നുമില്ല പാര്‍ട്ടിയിൽ. ഭേദഗതികളിന്മേല് സ്റ്റിയറിങ് കമ്മിറ്റി ഒരു നിർദേശം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നില്‍ വെക്കും. അതിനുശേഷവും ഭേദഗതി നിർദേശിച്ച പ്രതിനിധി അതില്‍ ഉറച്ചുനിന്നാല്‍ വോട്ടെടുപ്പിലേക്ക് നീങ്ങും. വോട്ടെടുപ്പില്‍ തെൻറ നിലപാട് തള്ളിയാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തെ അഭ്യൂഹമെന്ന് പറഞ്ഞ് യെച്ചൂരി തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.