പാലത്തായി കേസ്: പത്മരാജന് രക്ഷപ്പെടാൻ സർക്കാർ വഴിയൊരുക്കുന്നു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പാലത്തായിയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച്​ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്സോ ചുമത്താതെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ നിസാര വകുപ്പുകൾ മാത്രം ചേർത്തതിലൂടെ പ്രതി ബി.ജെ.പി നേതാവ് പത്മരാജനും ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാനുള്ള പഴുതൊരുക്കയാണ് സർക്കാരെന്ന് വെൽഫെയർ പാർട്ടി. 

ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതു കൊണ്ടുമാത്രമാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി നൽകിയ മൊഴിയനുസരിച്ചുള്ള കൂട്ടുപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു മാത്രമല്ല കുട്ടിയുടെ മാനസിക നില ശരിയല്ലെന്ന ലോക്കൽ പൊലീസ് എടുത്ത സമീപനം തന്നെയാണ് ക്രൈംബ്രാഞ്ചിനും. 

സർക്കാരും സംഘ്പരിവാറും തമ്മിലുള്ള എന്ത് ധാരണയാണ് പീഡകരെ രക്ഷപ്പെടാൻ വഴിയൊരുക്കുന്നതിന് പിന്നിലെന്ന് മുഖ്യമന്ത്രി പറയണം. തുടരന്വേഷണത്തിന് മുതിർന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ​ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Tags:    
News Summary - palathai case; government helps the accuse to escape allege welfare party -politics news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.