കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കാൻ പാകിസ്താന് യോഗ്യതയില്ല -തരൂർ

പുണെ: കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിക്കാൻ ഏറ്റവും യോഗ്യത കുറഞ്ഞ രാഷ്ട്രമാണ് പാകിസ്താനെന്ന് കോൺഗ്രസ് നേതാവ ് ശശി തരൂർ എം.പി. പാക് അധീന കശ്മീരിലെ ചരിത്രം വിലയിരുത്തുമ്പോൾ ഇന്ത്യയെ വിമർശിക്കാൻ പാകിസ്താന് യോഗ്യതയില്ലെന് ന് മനസിലാകും. പുണെ അന്താരാഷ്ട്ര സാഹിത്യമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള വ്യത്യാസം വിദേശനയത്തിന്‍റെ കാര്യത്തിൽ വിഷയമല്ല. രാജ്യത്തിനകത്ത് നമ്മൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാൽ, വിദേശനയം ബി.ജെ.പിയുടേതോ കോൺഗ്രസിന്‍റേതോ അല്ല. അത് രാജ്യതാൽപര്യം മുൻനിർത്തിയുള്ളതാണ്.

ആഭ്യന്തര വിഷയങ്ങളിൽ സർക്കാറിനെതിരായ വിമർശനം താൻ തുടരുമെന്നും തരൂർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. മോദിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ആണെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയാണ്. മോദി വിദേശത്ത് പോകുമ്പോൾ ഇന്ത്യയുടെ പ്രതിനിധിയായാണ് പോകുന്നത്. ആ പ്രാധാന്യത്തോടെയുള്ള സ്വീകരണവും പരിഗണനയും മോദിക്ക് ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് -തരൂർ പറഞ്ഞു.

Tags:    
News Summary - Pakistan Least Qualified To Criticise India On Kashmir Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.